Thursday, 21 November 2024

സ്കോട്ട്ലൻഡ് യൂറോപ്യൻ യൂണിയനിൽ ചേരാൻ അപേക്ഷ നല്കുന്ന ഒരു സാഹചര്യം ഉരുത്തിരിയുന്നത് ആകാംക്ഷയോടെയാണ് മറ്റ് അംഗരാജ്യങ്ങൾ നോക്കിക്കാണുന്നതെന്ന് മുൻ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്.

സ്കോട്ട്ലൻഡ് യൂറോപ്യൻ യൂണിയനിൽ ചേരാൻ അപേക്ഷ നല്കുന്ന ഒരു സാഹചര്യം ആകാംക്ഷയോടെയാണ് മറ്റ് അംഗരാജ്യങ്ങൾ നോക്കിക്കാണുന്നതെന്ന് മുൻ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് പറഞ്ഞു. ബ്രിട്ടൺ ജനുവരി 31 ന് ഇയുവിൽ നിന്ന് പുറത്ത് വരികയും ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡിലൂടെ കടന്നു പോവുകയും ചെയ്യുന്ന സാഹചര്യത്തിലുള്ള ഈ പരാമർശം സ്കോട്ട്ലൻഡിൽ മറ്റൊരു റഫറണ്ടം നടത്തണമെന്നാവശ്യപ്പെടുന്നവർക്ക് കൂടുതൽ ഊർജമാണ് നല്കുന്നത്. ബിബിസിയുടെ ആൻഡ്രു മാർഷ് ഷോയിലാണ് ഡൊണാൾഡ് ടസ്ക് ഇക്കാര്യം പറഞ്ഞത്.

സ്കോട്ട്ലൻഡിലെ ഭൂരിപക്ഷവും ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനെ അനുകൂലിക്കുന്നവരാണ്. 2016 ലെ ബ്രെക്സിറ്റ് റെഫറണ്ടത്തിൽ 62 ശതമാനം പേരും ബ്രിട്ടൺ ഇയുവിൽ തുടരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു ശേഷം നടന്ന എല്ലാ ഇലക്ഷനുകളിലും ബ്രെക്സിറ്റിനെതിരെ നിലപാടെടുത്ത പാർട്ടികൾക്ക് വൻ പിന്തുണയാണ് ലഭിച്ചത്. സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവും ഫസ്റ്റ് മിനിസ്റ്ററുമായ നിക്കോള സ്റ്റർജൻ വീണ്ടുമൊരു സ്കോട്ടിഷ് ഇൻഡിപെൻഡൻസ് റഫറണ്ടം ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പിലാണ്.

Other News