Monday, 16 September 2024

ലണ്ടനിൽ ആക്രമണം നടത്തിയത് ഇരുപതു വയസുകാരൻ. ഭീകരവാദം പ്രോത്സാഹിപ്പിച്ചതിന് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്ത് വന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പ്.

ലണ്ടനിൽ ഇന്നലെ ഭീകരാക്രമണം നടത്തിയത് ഇരുപതു വയസുള്ള സുദേഷ് അമ്മാനാണെന്ന് പോലീസ് വെളിപ്പെടുത്തി. സൗത്ത് ലണ്ടനിലെ സ്ട്രീത്താമിൽ ഹൈ സ്ട്രീറ്റിലുള്ള ബൂട്ട്സ് സ്റ്റോറിനു സമീപമുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. ഇതിലൊരാളുടെ നില ഗുരുതരമാണ്. ഭീകരവാദം പ്രോത്സാഹിപ്പിച്ചതിന് ഇയാൾ ജയിലിൽ നിന്ന് പുറത്ത് വന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. ടെററിസവുമായി ബന്ധപ്പെട്ട് 13 കുറ്റങ്ങൾക്ക് മൂന്നര വർഷത്തേയ്ക്ക് സുദേഷ് അമ്മാന് ജയിൽ ശിക്ഷ നല്കിയിരുന്നു. എന്നാൽ 18 മാസത്തിനു ശേഷം കഴിഞ്ഞയാഴ്ച ഇയാളെ പുറത്തു വിടുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് പോലീസ് അക്രമിയെ പോലീസ് വെടിവച്ചു കൊന്നിരുന്നു. ഇന്നല ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം നടന്നത്. അക്രമി സൂയിസൈഡ് വെസ്റ്റെന്ന് തോന്നുന്ന സിൽവർ കാനിസ്റ്റേർസ് പിടിപ്പിച്ചിട്ടുള്ള ജാക്കറ്റ് ധരിച്ചിരുന്നു. പരിക്കേറ്റവർക്ക് ലണ്ടൻ ആംബുലൻസ് ക്രൂ മെമ്പേഴ്സ് സ്ഥലത്തെത്തി ചികിത്സ നല്കി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. എയർ ആംബുലൻസും സ്ഥലത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എ23 റോഡിന്റെ ഭൂരിഭാഗവും സീൽ ചെയ്തിരുന്നു.

 

Other News