പേവ്മെൻറിലിരുന്ന സീഗള്ളിനെ വാക്കിംഗ് സ്റ്റിക്കു കൊണ്ട് അടിച്ചു കൊന്ന പെൻഷനറെ പോലീസ് അറസ്റ്റ് ചെയ്തു.
പേവ്മെൻറിലിരുന്ന സീഗള്ളിനെ വാക്കിംഗ് സ്റ്റിക്കു കൊണ്ട് അടിച്ചു കൊന്ന പെൻഷനറെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് വെയിൽസിലെ റൈൽസിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരു 67 കാരനാണ് കസ്റ്റഡിയിലായിരിക്കുന്നത്. പബിൽ ഡ്രിങ്ക് കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇയാൾ പുറത്തിറങ്ങി കടൽക്കാക്കയെ കൊല്ലുകയും തിരിച്ചുപോയി ഡ്രിങ്ക് മുഴുവൻ കഴിക്കുകയും ചെയ്തതായാണ് ദൃസാക്ഷികൾ പറയുന്നത്.
സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നോർത്ത് വെയിൽസ് പോലീസ് സ്ഥലത്തെത്തുകയും പക്ഷികളുടെ സംരക്ഷണത്തിന് ആധാരമായ വൈൽഡ് ലൈഫ് ആൻഡ് കൺട്രിസൈഡ് ആക്ട് അനുസരിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതീവ ഗുരുതരമായ ആരോപണമാണിതെന്ന് RSPCA പ്രതികരിച്ചു. എന്നാൽ ഈ ഭാഗത്തുള്ള കടൽ കാക്കകൾ അക്രമ സ്വഭാവം കാണിക്കാറുള്ളതായാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇവിടെയുള്ള ഒരു ടീച്ചിംഗ് അസിസ്റ്റന്റിന്റെ വീടിനു മുകളിൽ ഇവ കൂടുകൂട്ടുകയും അയാൾ പുറത്തിറങ്ങുമ്പോഴെല്ലാം പറന്ന് വന്ന് ആക്രമിക്കുക പതിവായിരുന്നു. ഇതിനെക്കുറിച്ച് കൗൺസിലിൽ പരാതിപ്പെട്ടപ്പോൾ സംരക്ഷണത്തിനായി കുട ഉപയോഗിക്കാനാണ് നിർദ്ദേശിച്ചത്.