Tuesday, 24 December 2024

തീവ്രവാദ പ്രവർത്തനങ്ങൾക്ക് ജയിലിലുള്ള കുറ്റവാളികളെ ശിക്ഷ തീരുന്നതിനു മുമ്പ് മോചിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് തീരുമാനം. നിലവിൽ ജയിലിലുള്ളത് 224 പേർ. ശിക്ഷ കഴിഞ്ഞ് പുറത്തുള്ളവർ 74.

ബ്രിട്ടണിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ടെററിസ്റ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തീവ്രവാദവുമായി ബന്ധപ്പെട്ട ശിക്ഷകൾ കർശനമാക്കാൻ ഗവൺമെൻറ് തീരുമാനിച്ചു. ജയിലിലുള്ള കുറ്റവാളികളെ ശിക്ഷ തീരുന്നതിനു മുമ്പ് മോചിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഗവൺമെന്റ് നിയമനിർമ്മാണം നടത്തും. ലണ്ടനിൽ ഈയിടെ നടന്ന രണ്ട് അക്രമണങ്ങളിലും ജയിൽ നിന്ന് ശിക്ഷ പൂർത്തിയാകുന്നതിന് മുമ്പ് വിട്ടയയ്ക്കപ്പെട്ട വ്യക്തികളാണെന്നത് ഗൗരവകരമാണെന്നും ഈ സ്ഥിതി അനുവദിക്കാനാവില്ലെന്നും ഗവൺമെന്റ് ജസ്റ്റീസ് സെക്രട്ടറി റോബർട്ട് ബക്ക്ലാൻഡ് പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലുള്ളത് 224 പേരാണ്. ശിക്ഷ കഴിഞ്ഞ് പുറത്തുള്ളവർ 74 പേരുണ്ട്.

തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജയിലിലുള്ളവർ കുറഞ്ഞത് ശിക്ഷയുടെ മൂന്നിൽ രണ്ട് കാലാവധി പൂർത്തിയാക്കിയിരിക്കണമെന്നും കൂടാതെ പരോൾ ബോർഡിന്റെ അനുമതി ലഭിക്കണമെന്നുമുള്ള രീതിയിൽ നിയമ ഭേദഗതി വരുത്തും. ഞായറാഴ്ച രണ്ടുപേരെ കുത്തിപ്പരിക്കേല്പിച്ച സുദേഷ് അമ്മാൻ പകുതി ശിക്ഷ പൂർത്തിയാക്കി കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. നവംബറിൽ രണ്ടു പേരെ കുത്തിക്കൊന്ന ഉസ്മാൻ ഖാൻ സംഭവം നടക്കുമ്പോൾ ലൈൻസ്ഡ് റിലീസിൽ ആയിരുന്നു. രണ്ടു പേരെയും സംഭവസ്ഥലത്ത് വെച്ചുതന്നെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു.

 

Other News