Monday, 23 December 2024

ഉന്നത ഗുണനിലവാരമുള്ള വർക്ക് ഫോഴ്സ് മാനേജ്മെൻറ് സോഫ്റ്റ് വെയറുമായി മലയാളി പ്രഫഷണലുകൾ ലണ്ടൻ റിക്രൂട്ട്മെന്റ് ഏജൻസി എക്സ്പോയിൽ

ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സോഫ്റ്റ് വെയർ കമ്പനികൾ തങ്ങളുടെ പ്രോഡക്ടുകൾ പരിചയപ്പെടുത്തുന്ന ലണ്ടനിലെ റിക്രൂട്ട്മെന്റ് ഏജൻസി എക്സ്പോയിൽ മലയാളി സംരംഭങ്ങളും മുൻനിരയിൽ മാറ്റുരയ്ക്കുന്നു. ഐ ടി മേഖലയിൽ വിവിധ രാജ്യങ്ങളിൽ പ്രശോഭിക്കുന്ന മലയാളികളായ പ്രഫഷണലുകളും ബ്രിട്ടന്റെ ഹൃദയനഗരത്തിൽ നടക്കുന്ന ഇതര രാജ്യക്കാർക്കൊപ്പം വിപണിയിൽ ഇറങ്ങിക്കഴിഞ്ഞു. ലിവർപൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുമോ ഒപ്റ്റിമസ് സൊല്യൂഷൻസിനെ എക്സ്പോയിൽ എത്തിക്കുന്നത് മലയാളിയായ സിജു ജേക്കബാണ്. ഈ രംഗത്തുള്ള നിരവധി വർഷങ്ങളിലെ പ്രവർത്തന പരിചയത്തിലൂടെ യൂസർ ഫ്രണ്ട്ലിയായ വർക്ക് ഫോഴ്സ് മാനേജ്മെൻറ് സോഫ്റ്റ് വെയർ തയ്യാറാക്കിയാണ് എക്സ്പോയിൽ സിജുവും ടീമും എത്തുന്നത്.

സുമോ ഒപ്റ്റിമസ് സൊല്യൂഷൻസിന്റെ വെബ് സൈറ്റ് ലിങ്ക്

ഇന്നും നാളെയുമായിട്ടാണ് ഒളിമ്പിയാ ലണ്ടനിൽ വച്ച് ഇവന്റ് നടക്കുന്നത്. ഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയും നാളെ 9.30 മുതൽ വൈകുന്നേരം 4.30 വരെയുമാണ് ലണ്ടൻ റിക്രൂട്ട്മെന്റ് ഏജൻസി എക്സ്പോയിൽ പ്രവേശനമുള്ളത്. എക്സ് പോയിലെ സ്റ്റാൻഡ് G-12 ലാണ് സുമോ ഒപ്റ്റിമൽ സൊല്യൂഷൻസ് തങ്ങളുടെ പ്രോഡക്ട് ഡിസ്പ്ളേ ചെയ്യുന്നത്. സ്റ്റാഫ് റിക്രൂട്ട്മെന്റ്, ഷിഫ്റ്റ് ബുക്കിംഗ്, കമ്മ്യൂണിക്കേഷൻ, ടൈം ഷീറ്റ്, ഇൻവോയിസിംഗ്, കംപ്ളയൻസ് എന്നിവയെല്ലാം ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ അനായാസം ചെയ്യാൻ കഴിയും.

സമയലാഭവും കൃത്യതയും ഈ സോഫ്റ്റ് വെയറിനെ മാനേജ്മെന്റ് ടീമുകൾക്കും സ്റ്റാഫിനും പ്രിയപ്പെട്ടതാക്കുന്നു. SOS എന്ന ചുരുക്കപ്പേരിലാണ് സിജു ജേക്കബും ടീമും ഈ മാനേജ്മെൻറ് സോഫ്റ്റ് വെയറിനെ കസ്റ്റമേഴ്സിന് പരിചയപ്പെടുത്തുന്നത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സ്റ്റാഫ്, ക്ലയന്റ് എന്നിവർക്ക് ആവശ്യമായ വിവരങ്ങൾ സ്ക്രീനിൽ ലഭ്യമാകും. ഡാറ്റാ എവിടെ നിന്നും മോണിട്ടർ ചെയ്യാനും ഓരോ കാറ്റഗറിയിലെയും ട്രെൻഡുകൾ അനുസരിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ മാനേജ്മെൻറ് തലത്തിൽ വരുത്തുവാനും അതുവഴി സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കാനും സോഫ്റ്റ് വെയറിലൂടെ കഴിയും.

യുകെ കേന്ദ്രമാക്കിയുള്ള സേർവറുകളിൽ ക്ളൗഡ് ബേസ്ഡ് മാനേജ്മെൻറ് സിസ്റ്റമുപയോഗിച്ചാണ് ഇവ ഒരുക്കിയിരിക്കുന്നത്. ജിഡിപിആർ ഗൈഡു ലൈനുകൾക്ക് അനുസൃതമായി രൂപപ്പെടുത്തിയിരിക്കുന്ന മൾട്ടി ലെവൽ യൂസർ ഫസിലിറ്റി സഹിതം മൊബൈൽ ആപ്പുകളായും ലഭ്യമാണ്. കുറഞ്ഞ ചിലവിൽ ലോകോത്തര മാനേജ്മെൻറ് സോഫ്റ്റ് വെയറാണ് സുമോ ഒപ്റ്റിമൽ സൊല്യൂഷൻസ് കസ്റ്റമേഴ്സിന് ഓഫർ ചെയ്യുന്നത്.

സുമോ ഒപ്റ്റിമസ് സൊല്യൂഷൻസിന്റെ വെബ് സൈറ്റ് ലിങ്ക്

www.sumooptimus.com


ഫോൺ: 03300570377

മൊബൈൽ : 07809483480

ഇ മെയിൽ: mail@sumooptimus.com

 

 

Other News