Wednesday, 18 September 2024

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ചൈനയിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് സാധിക്കുമെങ്കിൽ രാജ്യം വിടാൻ അഭ്യർത്ഥന. ഏകദേശം 30,000 ബ്രിട്ടീഷുകാർ ചൈനയിലുണ്ടെന്ന് ഗവൺമെന്റ്.

ചൈനയിലെ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ചൈനയിലുള്ള പൗരന്മാരോട് സാധിക്കുമെങ്കിൽ രാജ്യം വിടാൻ അഭ്യർത്ഥന ബ്രിട്ടീഷ് ഗവൺമെന്റ് നിർദ്ദേശം നല്കി. ഏകദേശം 30,000 ബ്രിട്ടീഷുകാർ ചൈനയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഹുബെയ് പ്രോവിൻസിലുള്ള ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുവരുന്നത് തുടരുമെന്ന് ഫോറിൻ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധ മൂലം ചൈനയിൽ 427 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. 20,000 പേർക്ക് ഇൻഫെക്ഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയിലേയ്ക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ബ്രിട്ടൺ നിർദ്ദേശിച്ചു. വുഹാനിലേയ്ക്കും ഹുബെയ് പ്രൊവിൻസിലേയ്ക്കും യാത്ര പാടില്ലെന്നും ഫോറിൻ ഓഫീസ് അറിയിച്ചിട്ടുണ്ട്. ബ്രിട്ടണിൽ കൊറോണ വൈറസിന്റെ വ്യാപനം ആശങ്കാജനകമല്ല എന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. 416 പേരെ ടെസ്റ്റു ചെയ്തതിൽ ഇതുവരെ രോഗമുണ്ടെന്ന് തെളിഞ്ഞത് രണ്ടു പേർക്ക് മാത്രമാണ്. വുഹാനിൽ നിന്നെത്തിയ 83 പേർ വിറാലിലെ അരോവെ പാർക്ക് ഹോസ്പിറ്റൽ അക്കോമഡേഷനിൽ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാം ബാച്ചിൽ എത്തിയ 11 പേരെയും വിറാലിലേയ്ക്ക് മാറ്റിയിട്ടുണ്ട്. യോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു സ്റ്റുഡന്റിനും അവരുടെ ബന്ധുവിനും കൊറോണ വൈറസ് ഇൻഫെക്ഷൻ ഉണ്ടെന്ന് തെളിഞ്ഞിരുന്നു. ഇവർ രണ്ടു പേരും ന്യൂകാസിലിൽ ചികിത്സയിലാണ്. ഏതാനും മാസങ്ങൾ കൂടി കൊറോണ അലർട്ട് ആവശ്യമാണെന്ന് ഹെൽത്ത് സെക്രട്ടറി പറഞ്ഞു.

Other News