Wednesday, 22 January 2025

ബ്രെസ്റ്റ് സർജൻ നടത്തിയത് ആയിരത്തിലേറെ അനാവശ്യ ഓപ്പറേഷനുകൾ. എൻഎച്ച്എസിന്റെ പിടിപ്പുകേടാണ് ഇത് തടയാൻ കഴിയാതിരുന്നതിന് കാരണമെന്ന് കണ്ടെത്തൽ. ഡോക്ടർക്ക് വിധിച്ചിരിക്കുന്നത് 20 വർഷം ജയിൽ ശിക്ഷ.

എൻഎച്ച്എസിലെ ബ്രെസ്റ്റ് സർജൻ നടത്തിയത് ആയിരത്തിലേറെ അനാവശ്യ ഓപ്പറേഷനുകളാണെന്ന് അന്വേഷണക്കമ്മീഷൻ കണ്ടെത്തി. എൻഎച്ച്എസിന്റെ പിടിപ്പുകേടാണ് ഇത് തടയാൻ കഴിയാതിരുന്നതിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. കുറ്റം തെളിഞ്ഞതിനെത്തുടർന്ന് കോടതി ഡോക്ടർക്ക് വിധിച്ചത് 20 വർഷം ജയിൽ ശിക്ഷയാണ്. ബ്രെസ്റ്റ് സർജനായ ഡോക്ടർ ഇയൻ പാറ്റേഴ്സനാണ് ശരിയായ രോഗ നിർണയം നടത്താതെ 14 വർഷക്കാലം തന്റെ ട്രീറ്റ് മെൻറിൽ കിട്ടിയ മിക്കവരെയും സർജറിയ്ക്ക് ഇരയാക്കിയത്.

2017 ൽ ഇയൻ പാറ്റേഴ്സന് ശിക്ഷ ലഭിച്ചിരുന്നു. ഒൻപത് സ്ത്രീകൾക്കും ഒരു പുരുഷനും ആവശ്യമില്ലാത്ത സർജറി അറിഞ്ഞു കൊണ്ട് ചെയ്തു എന്നായിരുന്നു കേസ്. 2003 മുതൽ ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. പിന്നീട് ഇയൻ പാറ്റേഴ്സൻ മറ്റു പല ട്രസ്റ്റുകളിലും ജോലി ചെയ്തെങ്കിലും ആ സ്ഥലങ്ങളിലുണ്ടായ വീഴ്ചകളുടെ വിവരങ്ങൾ ട്രസ്റ്റുകൾ പരസ്പരം കൈമാറിയില്ല. ഇതു മൂലം ഇയൻ പാറ്റേഴ്സൻ തന്റെ അനാവശ്യ സർജറി പ്രക്രിയ അനസ്യൂതം തുടർന്നു കൊണ്ടേയിരുന്നു. ഇയാൾ എൻ എച്ച് എസിലും പ്രൈവറ്റ് കെയറിലും ക്യാൻസർ രോഗ ചികിത്സ നടത്തിയിരുന്നു. ഇയന്റെ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു സ്റ്റാഫിനെയും പോലീസിലേയ്ക്ക് റഫർ ചെയ്തിട്ടുണ്ട്. കൂടാതെ മറ്റ് അഞ്ച് പേർ വാച്ച് ഡോഗിന്റെ അന്വേഷണത്തിലുമാണ്.

Other News