Thursday, 07 November 2024

സ്റ്റോം സിയാര മൂലം താപനില മൈനസ് 5 ലേയ്ക്ക് താഴ്ന്നേക്കും. മെറ്റ് ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നു മുതൽ ചൊവ്വാഴ്ച വരെ കാറ്റിനും മഞ്ഞിനും കനത്ത മഴയ്ക്കും സാധ്യത.

അടുത്ത നാലു ദിവസങ്ങളിൽ ബ്രിട്ടണിൽ സ്റ്റോം സിയാര വീശിയടിക്കുന്നതിനാൽ കാലാവസ്ഥ മോശമായിരിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കി. ശനിയാഴ്ച്ച 12 pm മുതൽ 80 മൈൽ വേഗതയിലാണ് കാറ്റടിക്കാൻ സാധ്യതയുണ്ട്. ഇതു മൂലം താപനില പല സ്ഥലങ്ങളിലും മൈനസ് അഞ്ചിലേയ്ക്ക് താഴ്ന്നേക്കും. ഞായറാഴ്ച കാറ്റുമൂലം ട്രെയിൻ സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് നെറ്റ് വർക്ക് റെയിൽ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സർവീസുകൾ പലതും ക്യാൻസലാകാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ട്രെയിൻ യാത്ര ചെയ്യുന്നവർ ഷെഡ്യൂളുകൾ ചെക്ക് ചെയ്യണമെന്ന് റെയിൽ കമ്പനികൾ അഭ്യർത്ഥിച്ചു.

യു കെയുടെ പല ഭാഗങ്ങളിലും സ്റ്റോം സിയാര മൂലം കനത്ത മഴയും മൂടൽമഞ്ഞും സ്നോയും ഇടിമിന്നലും ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ട്രെയിനുകൾ കൂടാതെ ഫ്ളൈറ്റുകൾ, ഫെറികൾ എന്നിവയുടെ സർവീസുകളിൽ തടസം നേരിടാം. റോഡു ട്രാഫിക് തടസപ്പെടാനും പവർ കട്ട് ഉണ്ടാകാനും സാധ്യതയുണ്ട്. ഒറ്റപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഗവൺമെന്റ് സംവിധാനങ്ങൾ സ്റ്റാൻഡ് ബൈയിലാണ്. 

Other News