Wednesday, 22 January 2025

യുകെയിലെ ടോപ്പ് 15 യുവഗായകർ സംഗീത വിസ്മയമൊരുക്കും. 7 ബീറ്റ്‌സിന്റെ സംഗീതോത്സവം സീസൺ 4 ഉം ഒഎൻവി അനുസ്മരണവും വാറ്റ് ഫോർഡിൽ ഫെബ്രുവരി 29 ന്.

സംഗീതവും നൃത്തവും കലാവിരുന്നുമായി വാറ്റ് ഫോർഡിൽ സംഗീത സന്ധ്യ അരങ്ങേറുന്നു. മ്യൂസിക് ബാൻഡ് രംഗത്ത് ആദ്യ വർഷത്തിനുള്ളിൽ തന്നെ ജനശ്രദ്ധ ആകർഷിച്ച 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡിന്റെ കെറ്റെറങ്ങിൽ നടന്ന സംഗീതോത്സവം സീസൺ 1, ബെഡ് ഫോർഡിൽ നടന്ന സീസൺ 2, വാറ്റ് ഫോർഡിൽ നടന്ന സീസൺ 3 നും ശേഷം ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളിൽ ഒന്നായ വാറ്റ് ഫോർഡിൽ വീണ്ടും കേരളാ കമ്യൂണിറ്റി ഫൌണ്ടേഷൻ (KCF) വാറ്റ്ഫോർഡുമായി സഹകരിച്ചുകൊണ്ടാണ് സീസൺ 4 ഉം ചാരിറ്റി ഇവന്റ് ഒരുങ്ങുന്നത്. മലയാള സിനിമാഗാന രംഗത്ത് അതുല്യ സംഭാവനചെയ്ത, ഏതൊരു മലയാളിയുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ രചിച്ച സാഹിത്യ ആചാര്യൻ പത്മശ്രീ ഒഎൻവി കുറുപ്പിന്റെ അനുസ്മരണവും ഫെബ്രുവരി 29 ശനിയാഴ്ച 3 മണി മുതൽ 11 മണി വരെ വാറ്റ്ഫോർഡിലെ ഹോളി വെൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്ന സംഗീതോത്സവത്തോട് അനുബന്ധിച്ച് നടക്കും.

യുകെയിലെ ടോപ്പ് 15 യുവഗായകർ ഇതിൽ സംഗീത വിസ്മയമൊരുക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. സംഗീതവും നൃത്തവും ഒന്നുചേരുന്ന ഈ വേദിയിൽ യു കെയിൽ വിവിധ വേദികളിൽ കഴിവു തെളിയിച്ച ഗായികാ ഗായകന്മാർ അണിയിച്ചൊരുക്കുന്ന സംഗീതവിരുന്നും സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങളും മറ്റു വൈവിധ്യങ്ങളായ പരിപാടികളും സംഗീതോത്സവം സീസൺ 4-നു മാറ്റേകും. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സംഗീതോത്സവം സീസൺ 4 ൽ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. കൂടാതെ കളർ മീഡിയ ലണ്ടനും ബീറ്റ്‌സ് യുകെ ഡിജിറ്റലും ചേർന്നൊരുക്കുന്ന Full HD LED wall സംഗീതോത്സവം സീസൺ 4-നു മാറ്റേകും.

സംഗീതോത്സവം സീസൺ 4 ന്റെ മുഴുവൻ ദൃശ്യങ്ങളും മാഗ്‌നവിഷൻ ടിവി Live സംപ്രേഷണം ചെയ്യും. കൂടാതെ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകുന്ന വാട്ട്ഫോർഡ് KCF ന്റെ വനിതകൾ പാചകം ചെയ്യുന്ന സ്വാദേറും ലൈവ് ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ജോമോൻ മാമ്മൂട്ടിൽ :07930431445
സണ്ണിമോൻ മത്തായി :07727 993229
മനോജ് തോമസ് :‭07846 475589‬


വേദിയുടെ വിലാസം :
HolyWell Community Centre
Watford
WD18 9QD.

 

Other News