Thursday, 21 November 2024

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഗ്ലോബൽ ന്യൂസ് പ്രീമിയർ ഒരുക്കുന്ന 'നമ്മുടെ മലയാളം' ചിത്രരചനാ മത്സരം. മികച്ച എൻട്രികൾക്ക് സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻറ്സ് സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ.

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് യുകെയിലെ കുട്ടികൾക്കായി ഗ്ലോബൽ ന്യൂസ് പ്രീമിയറും സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻറ്സും സംയുക്തമായി 'നമ്മുടെ മലയാളം' ചിത്രരചനാ മത്സരം നടത്തുന്നു. ഫെബ്രുവരി 21നാണ് യുനെസ്കോ ലോകത്തിലെ വൈവിധ്യമാർന്ന വിവിധ ഭാഷകളുടെ സംരക്ഷണവും അവ ഉപയോഗിക്കുന്ന സംസ്കാരങ്ങളുടെ വളർച്ചയും മുൻനിറുത്തി ദിനാചരണം നടത്തുന്നത്. യുകെയിൽ ജിസി എസ്ഇ തലത്തിൽ വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മികച്ച എൻട്രികൾക്ക് സേവ്യേഴ്സ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്സ് ആൻഡ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സ്, മാഞ്ചസ്റ്റർ നല്കുന്ന സമ്മാനങ്ങൾ നല്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ ഗ്ലോബൽ ന്യൂസ് പ്രീമിയർ പ്രസിദ്ധീകരിക്കും.

യുകെയിലെമ്പാടും നിരവധി കമ്മ്യൂണിറ്റികൾ യുവതലമുറയ്ക്കായി കേരള സംസ്കാരവും മലയാള ഭാഷയും പരിചയപ്പെടുത്തുന്നതിനായി ക്ലാസ്സുകളും വർക്ക്ഷോപ്പുകളും നടത്തി വരുന്നുണ്ട്. ജോലിത്തിരക്കിനിടയിലും കുട്ടികളെ മലയാളം പഠിപ്പിക്കുവാനും മലയാളം സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്ന മാതാപിതാക്കൾ നിരവധിയുണ്ട്. ഇംഗ്ലീഷിനൊപ്പം മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന മലയാളി കുട്ടികൾ സ്റ്റേജ് പെർഫോർമൻസുകളിൽ അസാമാന്യമായ മികവാണ് പുലർത്തുന്നത്.

മലയാള ഭാഷയ്ക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുക എന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഗ്ലോബൽ ന്യൂസ് പ്രീമിയർ ഈ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്. ഈ സംരംഭത്തിൽ പങ്കാളികളാവുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് 'നമ്മുടെ മലയാളം' ചിത്രരചനാ മത്സരത്തിന്റെ സ്പോൺസർ ആയ സേവ്യേഴ്സ് സർട്ടിഫൈഡ് ചാർട്ടേർഡ് അക്കൗണ്ടൻറ്സ് ആൻഡ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സിന്റെ ഡയറക്ടറും ചാർട്ടേർഡ് അക്കൗണ്ടന്റുമായ മിജോസ് വി സേവ്യർ പറഞ്ഞു.

മലയാള ഭാഷയും കേരളവും എന്നതാണ് 'നമ്മുടെ മലയാളം' ചിത്രരചനാ മത്സരത്തിന്റെ വിഷയം. A4 സൈസ് വൈറ്റ് പേപ്പറിൽ ലാൻഡ് സ്കേപ്പ് ലേ ഔട്ടിലുള്ള സൃഷ്ടികൾ പെൻസിൽ സ്കെച്ചോ പെയിന്റിംഗോ ആയി തയ്യാറാക്കാം. ജിസിഎസ്ഇ വരെയുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. ഒരു കുട്ടിയുടെ പേരിൽ ഒരു എൻട്രി മാത്രമേ പരിഗണിക്കുകയുള്ളൂ. എൻട്രികളുടെ സ്കാൻ ചെയ്ത ഇമേജ് അല്ലെങ്കിൽ ഫോട്ടോ newsdesk@globalnewspremier.com എന്ന ഇമെയിലിൽ അയയ്ക്കാവുന്നതാണ്.

എൻട്രിയിൽ പേരോ അഡ്രസോ എഴുതാൻ പാടില്ല. ഇവ ഇമെയിലിൽ കുട്ടിയുടെ പേര്, സ്കൂൾ ഇയർ, പേരന്റ് / ഗാർഡിയന്റെ കോണ്ടാക്ട് നമ്പർ എന്നിവ ഉൾപ്പെടുത്തി പ്രത്യേകമായി അയയ്ക്കണം. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 07915660914 എന്ന നമ്പരിൽ ലഭ്യമാണ്. എൻട്രികൾ ലഭിക്കുന്നതിനുള്ള അവസാന തിയതി മാർച്ച് 8 ആയിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾക്ക് സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻറ്സ് സ്പോൺസർ ചെയ്തിരിക്കുന്ന സമ്മാനങ്ങൾ പോസ്റ്റലിൽ ലഭിക്കുന്നതാണ്.

XAVIERS CHARTERED CERTIFIED  ACCOUNTANTS AND REGISTERED AUDITORS

 

Other News