ന്യൂയോർക്കിൽ നിന്നും ലണ്ടനിലേയ്ക്കുള്ള ബ്രിട്ടീഷ് എയർവേസ് ഫ്ളൈറ്റ് യാത്രാ പൂർത്തിയാക്കിയത് റെക്കോർഡ് സമയത്തിൽ. സഹായിച്ചത് സ്റ്റോം കിയാര.

ബ്രിട്ടീഷ് എയർവേസിന്റെ ഫ്ളൈറ്റ് ന്യൂയോർക്കിൽ നിന്നും ലണ്ടനിലേയ്ക്കുള്ള യാത്രാ റെക്കോർഡ് സമയത്തിൽ പൂർത്തിയാക്കി. സ്റ്റോം കിയാര സൃഷ്ടിച്ച ജെറ്റ് സ്ട്രീമിനൊപ്പം യാത്ര ചെയ്താണ് ബോയിംഗ് 747- 436 ഫ്ളൈറ്റ് 825 മൈൽ സ്പീഡ് കൈവരിച്ചത്. ഞായറാഴ്ച രാവിലെ നാലു മണിക്കൂർ 56 മിനിട്ടിൽ ഫ്ളൈറ്റ് ലണ്ടനിൽ ലാൻഡ് ചെയ്തു. സാധാരണയെടുക്കുന്ന സമയത്തിൽ നിന്ന് 80 മിനിട്ട് കുറവാണിത്. ഓൺലൈൻ ഫ്ളൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ളൈറ്റ് റഡാർ 24 ന്റെ ഡാറ്റാ അനുസരിച്ച് നോർവീജിയൻ എയർലൈനിന്റെ അഞ്ചു മണിക്കൂർ 13 മിനുട്ടിന്റെ റെക്കോർഡാണ് ബ്രിട്ടീഷ് എയർവെയ്സ് മറികടന്നത്.

ബ്രിട്ടീഷ് എയർവെയ്സ് ഫ്ളൈറ്റ് അതിശയകരമായ സ്പീഡാണ് കൈവരിച്ചതെന്നു ഏവിയേഷൻ കൺസൾട്ടന്റായ മുൻ ബി എ പൈലറ്റ്. അലസ്റ്റർ റോസൻഷിൻ പറഞ്ഞു. കാറ്റിന്റെ സഹായം ലഭിക്കുന്നതിനായി പൈലറ്റ് സുരക്ഷിതമായ രീതിയിൽ ഫ്ളൈറ്റിനെ ജെറ്റ് സ്ട്രീമിന്റെ പാതയിൽ പൊസിഷൻ ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരം ജെറ്റ് സ്ട്രീമിൽ ടർബുലൻസ് സാധാരണ ഗതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും വളരെ സുഖകരമായ യാത്രയും സാധ്യമാകാറുണ്ട്. ഞായറാഴ്ച രാവിലെ ജെറ്റ് സ്ട്രീമിന്റെ സ്പീഡ് 260 മൈൽ വരെയെത്തിയിരുന്നു.

 

Other News