Wednesday, 22 January 2025

എട്ടു വയസുകാരി പെൺകുട്ടി അമ്മയുടെ സെക്യൂരിറ്റി പാസ് വേർഡ് റീസെറ്റ് ചെയ്ത് ഐ പാഡ് ഗെയിമുകൾ ഓൺ ലൈനിൽ വാങ്ങിച്ചത് 1,450 പൗണ്ടിന്.

ഐപാഡുകൾ കുട്ടികൾക്ക് ഉപയോഗിക്കാൻ നല്കുകയും എന്നാൽ അവർ ചെയ്യുന്നത് മോണിട്ടർ ചെയ്യാതിരിക്കുകയും ചെയ്യുന്നവർക്ക് മുന്നറിയിപ്പാവുകയാണ് റെക്സാമിലെ ഒരു അമ്മയ്ക്ക് ഉണ്ടായ അനുഭവം. എട്ടു വയസുകാരി പെൺകുട്ടി അമ്മയുടെ സെക്യൂരിറ്റി പാസ് വേർഡ് റീസെറ്റ് ചെയ്ത് ഐ പാഡ് ഗെയിമുകൾ ഓൺ ലൈനിൽ വാങ്ങിച്ചത് 1,450 പൗണ്ടിനാണ്. അമ്മ ഐപാഡിൽ സെറ്റ് ചെയ്തിരുന്ന പിൻ നമ്പർ പെൺകുട്ടി റീസെറ്റ് ചെയ്തു. അതിനു ശേഷം സ്വന്തം ഫിംഗർ പ്രിന്റ് അതിനു പകരം സെറ്റ് ചെയ്യുകയായിരുന്നു.


അമ്മയുടെ ബാർക്ലേസ് ബാങ്കിലെ അക്കൗണ്ടിലൂടെ കുട്ടി മൂന്നു ദിവസത്തിൽ നടത്തിയത് 1,890 പൗണ്ടിന് തുല്യമായ പർച്ചേസുകളാണ്. 255 തവണയാണ് വിവിധ ഗെയിമുകൾ വാങ്ങിയത്. 99 പെൻസ് മുതൽ 19.99 പൗണ്ടുവരെ വിലയുള്ളവയായിരുന്നു ഈ പർച്ചേസുകൾ. ഗെയിം മേക്കിംഗ് ആപ്പ് റോബ്ളോക്സിലാണ് പെൺകുട്ടി ട്രാൻസാക്ഷനുകൾ നടത്തിയത്. ട്രാൻസാക്ഷൻ ഫീസും പലിശയും ബാങ്ക് ഇളവു ചെയ്തു നല്കിയതിനാൽ 1,450 പൗണ്ട് മാത്രമേ ഈടാക്കിയുള്ളൂ. ക്രിസ്മസിന് ഗിഫ്റ്റായി അമ്മ 300 പൗണ്ടിനു വാങ്ങി നല്കിയ ഐപാഡിലാണ് എട്ടു വയസുകാരി ഇത്ര വലിയ പർച്ചേസുകൾ നടത്തിയത്.

Other News