Thursday, 23 January 2025

ഹൈ സ്പീഡ് റെയിൽ HS2 വിന് ഗവൺമെൻറ് അനുമതി. എസ്റ്റിമേറ്റ് തുക 100 ബില്യൺ പൗണ്ടോളം. ലണ്ടനും ബിർമിങ്ങാമും മാഞ്ചസ്റ്ററും ലീഡ്സും അതിവേഗ പാതയിൽ. ട്രെയിനിന്റെ നീളം 400 മീറ്റർ. സ്പീഡ് മണിക്കൂറിൽ 250 മൈൽ.

ഹൈ സ്പീഡ് റെയിൽ HS2 വിന് ഗവൺമെൻറ് അനുമതി നല്കാൻ തത്വത്തിൽ തീരുമാനിച്ചു. എസ്റ്റിമേറ്റ് തുക 100 ബില്യൺ പൗണ്ടോളം വന്നേക്കും. ലണ്ടനും ബിർമിങ്ങാമും മാഞ്ചസ്റ്ററും ലീഡ്സും അതിവേഗ പാതയിൽ ഉൾപ്പെടും. ലണ്ടനും ബിർമിങ്ങാമിനും ഇടയിലുള്ള പ്രോജക്ടിന്റെ ഗ്രൗണ്ട് വർക്ക് ഊർജിതമാക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച നടത്തും. ഇതിന്റെ രണ്ടാം ഘട്ടത്തിലുള്ള നോർത്ത് സെക്ഷന്റെ കാര്യം ഗവൺമെന്റ് റിവ്യൂ ചെയ്യും.

HS2വിന് 2015ലെ എസ്റ്റിമേറ്റ് 56 ബില്യൺ പൗണ്ടായിരുന്നു. എന്നാൽ പുതിയ കണക്കനുസരിച്ച് 106 ബില്യൺ പൗണ്ട് ആണ് എസ്റ്റിമേറ്റ്. ലണ്ടനും ബിർമ്മിങ്ങാമിനുമിടയ്ക്ക് ഹൈ സ്പീഡ് റെയിൽ ലൈനാണ് ആദ്യത്തെ ഫേസിൽ വരുന്നത്. രണ്ടാം ഘട്ടത്തിൽ ബിർമ്മിങ്ങാമിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്കും ലീഡ്സിലേയ്ക്കും ലൈൻ എത്തും. ആദ്യഘട്ടം 2028-2031 കാലയളവിലും രണ്ടാം ഘട്ടം 2035- 2040 കാലയളവിലും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ലൈനുകളിൽ ട്രെയിനുകൾ 250 മൈൽ സ്പീഡിൽ സർവീസ് നടത്തും. ഈ ട്രെയിനുകളുടെ നീളം 400 മീറ്റർ ആണ്. 1,100 യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാം.

Other News