Thursday, 21 November 2024

കൊറോണ വൈറസ് ഇൻഫെക്ഷനെ കോവിഡ് - 19 എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നാമകരണം ചെയ്തു. വൈറസ് നിയന്ത്രണ വിധേയമാക്കാനായി ചൈന 10 ബില്യൺ ഡോളർ അടിയന്തിരമായി വകയിരുത്തി.

കൊറോണ വൈറസ് ഇൻഫെക്ഷനെ കോവിഡ് - 19 എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഔദ്യോഗികമായി നാമകരണം ചെയ്തു. കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കപ്പേരാണ് കോവിഡ് -19. ഡബ്ളിയു എച്ച് ഒ യുടെ ചീഫ് റ്റെഡ്രോസ് അഡാനോം ഗെബ്രഷ്യസാണ് ഇക്കാര്യം ജനീവയിൽ അറിയിച്ചത്. ഇതിനിടെ ഇൻഫെക്ഷൻ മൂലമുള്ള മരണസംഖ്യ 1000 കഴിഞ്ഞു. കൊറോണ വൈറസ് എന്നത് ഒരു വൈറസ് ഗ്രൂപ്പിന്റെ പേരാണ്. അതിനാൽ ഇപ്പോഴുണ്ടായിരിക്കുന്ന രോഗത്തിന് കാരണമായ വിഭാഗത്തെ വേർതിരിച്ചു കാണിക്കാനാണ് കോവിഡ്- 19 എന്ന് പേര് നല്കിയത്.

സാർസ് വൈറസ് മൂലമുണ്ടായ മരണങ്ങളേക്കാളും കൊറോണ വൈറസ് ജീവന് ഭീഷണിയുയർത്തുന്ന സ്ഥിതി നിയന്ത്രണ വിധേയമാക്കാനായി ചൈന 10 ബില്യൺ ഡോളർ വകയിരുത്തി. രാജ്യത്തിന്റെ ഫൈനാൻസ് മിനിസ്റ്റർ 71.85 ബില്യൺ യുവാനാണ് ഇതിനായി മാറ്റി വയ്ക്കുന്നതായി അറിയിച്ചത്. രോഗം കണ്ടെത്താനും ചികിത്സിക്കാനുമുള്ള ആവശ്യങ്ങൾക്കാണ് ഈ ഫണ്ട് ഉപയോഗപ്പെടുത്തുക. 24 മണിക്കൂറിൽ 89 പേർ കൊറോണ വൈറസ് മൂലം മരണമടഞ്ഞതായി ഞായറാഴ്ച രാവിലെ ചൈനീസ് അധികൃതർ വെളിപ്പെടുത്തിയിരുന്നു.

വൈറസ് മൂലം ഇതുവരെ ആയിരത്തിലേറെ പേർ ചൈനയിൽ മരിച്ചിട്ടുണ്ട്. 2002-2003 ലെ സാർസ് മൂലം 774 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ലൂണാർ ന്യൂ ഇയർ ഹോളിഡേ നീട്ടിയിരുന്നത് അവസാനിക്കുന്നതുമൂലം മില്യൺ കണക്കിന് ആളുകൾ തിങ്കളാഴ്ച ജോലിയ്ക്ക് പോയിത്തുടങ്ങി. എന്നാൽ കഴിയുന്നതും ആളുകൾ വർക്ക് ഫ്രം ഹോം പോളിസി സ്വീകരിക്കണമെന്നും ഫുഡ് - മെഡിസിൻ ഇൻഡസ്ട്രികളിൽ ഉള്ളവർക്കായി പ്രത്യേക ട്രാൻസ്പോർട്ട് സൗകര്യങ്ങൾ ഒരുക്കുമെന്നും ഗവൺമെന്റ് വ്യക്തമാക്കി.

Other News