Monday, 23 December 2024

കഴിഞ്ഞ വർഷത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് യുകെ കരകയറുന്നു. 2020 ല്‍‌ യുകെ കുതിപ്പ് തുടങ്ങിയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ സർവ്വേ.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ അവസാന ക്വാർട്ടറിൽ സാമ്പത്തിക വളർച്ച രേഖപ്പെടുത്താനില്ലാത്ത സ്ഥിതിയിൽ നിന്ന് ബ്രിട്ടൺ കരകയറുന്നു. തിരഞ്ഞെടുപ്പും ബ്രെക്സിറ്റും സൃഷ്ടിച്ച നിർമ്മാണ മേഖലയിലെ മാന്ദ്യവും സേവന മേഖലകളിലെ വളർച്ച സാവധാനമായതും മൂലം 2019 ലെ അവസാനത്തെ മൂന്നു ക്വാർട്ടറിലും ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ കനത്ത തിരിച്ചടി ഉണ്ടായി എന്ന് ഒ എൻ എസ് സർവേ വെളിപ്പെടുത്തി.

എങ്കിലും ബ്രെക്‌സിറ്റിനെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്നും 2020 ല്‍‌ യുകെ കുതിപ്പ് തുടങ്ങിയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ സർവ്വേ വിലയിരുത്തുന്നത്. 2019 ലെ സാമ്പത്തിക വളർച്ച 1.4% മാത്രമാണെന്നാണ് ഒ എൻ എസ് പുറത്ത് വിട്ട ഡാറ്റാ രേഖപ്പെടുത്തുന്നത്. വാഹന നിർമ്മാണ മേഖലയും ബ്രെക്സിറ്റിനെ തുടർന്നു സ്തംഭിച്ചതും സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചു. 2019 ലെ അവസാന മൂന്നു ക്വാർട്ടറിലുമായി 0.1% വളർച്ച മാത്രമാണ് 2018 നെ അപേക്ഷിച്ച് യുകെയിൽ ദൃശ്യമായത്.

Other News