Wednesday, 22 January 2025

ഇന്ത്യൻ വംശജനായ റിഷി സുനാക്കിനെ ബോറിസ് ജോൺസൺ ചാൻസലറായി നിയമിച്ചു. മന്ത്രിസഭാ വികസനത്തിൽ സാജിദ് ജാവേദ് പുറത്ത്. പുതിയ ക്യാബിനറ്റ് മന്ത്രിമാർ ഇവർ.

ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട ക്യാബിനറ്റ് മിനിസ്റ്റർ പദവിയിലേയ്ക്ക് ഇന്ത്യൻ വംശജനായ റിഷി സുനാക്കിനെ ബോറിസ് ജോൺസൺ നിയമിച്ചു. മന്ത്രിസഭ അഴിച്ചു പണിത ബോറിസ് നിലവിൽ ചാൻസലറായിരുന്ന സാജിദ് ജാവേദിൻ്റെ സ്ഥാനത്തേയ്ക്ക് അദ്ദേഹത്തെ അവരോധിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സാജിദ് ജാവേദ് രാജി നല്കുകയായിരുന്നു. തൽസ്ഥാനത്ത് തുടരുവാനുള്ള ഉപാധിയായി തൻ്റെ അഡ് വൈസർമാരെ മാറ്റണമെന്ന നിർദ്ദേശം സാജിദ് ജാവേദ് തള്ളിക്കളയുകയും സ്ഥാനം ഒഴിയുകയുമായിരുന്നു.

കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ബോറിസ് ജോൺസന്റെ വലംകൈയായി നിന്ന് വിവിധ ഡിബേറ്റുകളിൽ ബോറിസിന്റെ നയങ്ങളെ വ്യക്തമായി വിശദീകരിക്കുകയും വിമർശനങ്ങളെ യഥാർത്ഥ്യങ്ങൾ നിരത്തി പ്രതിരോധിക്കുകയും ചെയ്ത മികച്ച പാർട്ടി കാമ്പയിനർ ആയിരുന്നു റിഷി സുനാക്ക്. നിലവിൽ ട്രഷറിയുടെ ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മന്ത്രിസഭാ വികസനത്തിൽ ഫുൾ ക്യാബിനറ്റ് റാങ്കോടെ റിഷിയെ പ്രൊമോട്ട് ചെയ്യണമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ ഉന്നത നേതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

സൗതാംപ്ടണിൽ ജനിച്ച റിഷി സുനാക്കിന്റെ മാതാപിതാക്കൾ പഞ്ചാബി വംശജരാണ്. പിതാവ് ഫാമിലി ഡോക്ടറും മാതാവ് ഫാർമസിസ്റ്റുമായിരുന്നു. ബ്രിട്ടണിലെ ഏറ്റവും പ്രശസ്തമായ പ്രൈവറ്റ് സ്കൂളുകളിൽ ഒന്നായ വിഞ്ചസ്റ്റർ സ്കൂളിലാണ് അദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. ഇവിടെ നിന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്ന റിഷി ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബിരുദം നേടി. തുടർന്ന് യുഎസിലെ സ്റ്റാൻസ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേർസും കരസ്ഥമാക്കി.

ഇന്ത്യയിലെ ഔട്ട്സോഴ്സിംഗ് ഭീമനായ ഇൻഫോസിസിന്റെ സ്ഥാപകനായ നാരായണ മൂർത്തിയുടെ മകളായ അക്ഷതയാണ് റിഷിയുടെ പത്നി. നോർത്ത് യോർക്ക് ഷയറിലെ റിച്ച്മണ്ട് സീറ്റിൽ നിന്നാണ് 2015 ൽ അദ്ദേഹം ആദ്യമായി പാർലമെൻറിലേയ്ക്ക് വിജയിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ നേതാവായ വില്യം ഹേഗിന്റെ സീറ്റാണിത്.

ബോറിസ് ജോൺസൻ്റെ പുതിയ ക്യാബിനറ്റ് മിനിസ്റ്റർമാർ ഇവരാണ്

 

Chancellor: Rishi Sunak 

Foreign Secretary: Dominic Raab 

Home Secretary: Priti Patel 

Chancellor of the Duchy of Lancaster: Michael Gove 

Justice Secretary: Robert Buckland 

Defence Secretary: Ben Wallace 

Health Secretary: Matt Hancock 

Business Secretary: Alok Sharma 

Trade Secretary: Liz Truss 

Work and Pensions Secretary: Therese Coffey 

Education Secretary: Gavin Williamson 

Environment Secretary: George Eustice 

Housing Secretary: Robert Jenrick 

Transport Secretary: Grant Shapps 

Culture Secretary: Oliver Dowden 

International Development Secretary: Anne-Marie Trevelyan 

Leader of the House of Lords: Baroness Evans of Bowes Park 

Northern Ireland Secretary: Brandon Lewis 

Scottish Secretary: Alister Jack 

Welsh Secretary: Simon Hart  

Attorney General: Suella Braverman

Chief Secretary to the Treasury: Stephen Barclay 

Minister without Portfolio: Amanda Milling 

Paymaster General: Penny Mordaunt 

Chief Whip: Mark Spencer 

Other News