Saturday, 11 January 2025

വെസ്റ്റ് മിനിസ്റ്റർ ബസ് സമ്മിറ്റിൽ പങ്കെടുത്ത ഒരു ഡെലഗേറ്റിന് കൊറോണ വൈറസ്. കോൺഫറൻസിൽ ഉണ്ടായിരുന്ന രണ്ട് എം പിമാർ സെൽഫ് ഐസൊലേഷനിൽ.

വെസ്റ്റ് മിനിസ്റ്റർ ബസ് സമ്മിറ്റിൽ പങ്കെടുത്ത ഒരു ഡെലഗേറ്റിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോൺഫറൻസിൽ ഉണ്ടായിരുന്ന രണ്ട് എം പിമാർ സ്വയം ഐസൊലേഷനിലാവുകയാണെന്ന് അറിയിച്ചു. ഫെബ്രുവരി ആറിന് പാർലമെൻറിന് അടുത്തുള്ള QEII സെൻററിൽ നടന്ന സമ്മിറ്റിൽ 250 ഡെലഗേറ്റുകളാണ് പങ്കെടുത്തത്. ഇതിലുണ്ടായിരുന്ന ലേബർ പാർട്ടി എം.പിമാരായ ലിലിയാൻ ഗ്രീൻവുഡും അലക്സ് സോബലുമാണ് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ തന്നെ ആരോഗ്യ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ക്യാരൻറീനിൽ ആയത്. ലിലിയാൻ ഗ്രീൻവുഡും നോട്ടിങ്ങാം സൗത്തിലേയും അലക്സ് സോബൽ ലീഡ്സ് നോർത്ത് വെസ്റ്റിലേയും എം.പിമാരാണ്.

സമ്മിറ്റിൽ പങ്കെടുത്ത എല്ലാ ഡെലഗേറ്റുകൾക്കും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഇതുമായി ബന്ധപ്പെട്ട് ഇമെയിലിൽ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ എന്തെങ്കിലും പ്രകടമായാൽ ഐസൊലേഷനിൽ ആകണമെന്നും 111 ൽ ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 
 

Other News