Thursday, 21 November 2024

സ്റ്റോം ഡെന്നിസ് ബ്രിട്ടണിൽ വീശിയടിക്കുന്നു. വെസ്റ്റ് യോർക്ക് ഷയറിൽ രക്ഷാ പ്രവർത്തനത്തിന് സൈന്യമിറങ്ങി. ഈസി ജെറ്റ് 350 ഉം ബ്രിട്ടീഷ് എയർവെയ്സ് 60 ഉം ഫ്ളൈറ്റുകൾ ക്യാൻസൽ ചെയ്തു.

തുടർച്ചയായ രണ്ടാമത്തെ വീക്കെൻഡിലും മോശം കാലാവസ്ഥ മൂലം ബ്രിട്ടണിൽ ജനജീവിതം ദുസഹമാകുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം മുതൽ സ്റ്റോം ഡെന്നീസ് വീശിയടിക്കാനാരംഭിച്ചതോടെ ഗതാഗത തടസങ്ങളും പവർകട്ടും റിപ്പോർട്ട് ചെയ്തു. ചില പ്രദേശങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് ഒരു മാസത്തേതിന് തുല്യമായ കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. റോഡ്, റെയിൽ, എയർ ട്രാവലുകളിൽ തടസം ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് എയർവെയ്സിൻ്റെയും ഈസി ജെറ്റിൻ്റെയും ഫ്ളൈറ്റ് ഓപ്പറേഷനുകളെ മോശം കാലാവസ്ഥ ബാധിച്ചു. വീക്കെൻഡിൽ ഷെഡ്യൂൾ ചെയ്തിരുന്ന ഈസി ജെറ്റിൻ്റെ 350 ഉം ബ്രിട്ടീഷ് എയർവെയ്സിൻ്റെ 60 ഉം ഫ്ളൈറ്റുകൾ ക്യാൻസൽ ചെയ്തു.

റോയൽ റെജിമെൻറ് ഓഫ് സ്കോട്ട്ലൻഡിൻ്റെ നാലാം ബറ്റാലിയനിലെ 75 സൈനികർ വെസ്റ്റ് യോർക്ക് ഷയറിലെ ഇൽക്ക്ലി, കാൽഡർ ഡെയ്ൽ എന്നിവിടങ്ങളിൽ ഫ്ളഡ് ഡിഫൻസ് ഒരുക്കുന്നതിനായി വിന്യസിക്കപ്പെട്ടു. ദി യോർക്ക് ഷയർ റെജിമെൻ്റിലെ 70 റിസേർവ് സൈനികരും ഈ പ്രദേശങ്ങളിൽ കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിനായി രംഗത്തുണ്ട്. 

Other News