Tuesday, 03 December 2024

പ്രശസ്ത ടിവി പ്രസൻറർ കരോലിൻ ഫ്ളാക്ക് മരണമടഞ്ഞു.

ലവ് ഐലൻഡ്, എക്സ് ഫാക്ടർ എന്നീ ഷോകളിലൂടെ പ്രശസ്തയായ ടിവി പ്രസൻറർ കരോലിൻ ഫ്ളാക്ക് മരണമടഞ്ഞു. ലണ്ടനിലെ വസതിയിൽ അവരെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 40 വയസായിരുന്നു. സ്വയം ജീവനെടുത്തതാണെന്ന് സംശയിക്കുന്നു. 2014 ലെ സ്ട്രിക്ട്ലി കം ഡാൻസിംഗിൽ വിജയിയായ കരോളിൻ ഫ്ളാക്കിൻ്റെ വിയോഗം അവരുടെ കുടുംബാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്.

തൻ്റെ പാർട്ണറെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കരോളിനെതിരെ കേസ് നടക്കുന്നുണ്ട്. ഇതിൻ്റെ ട്രയൽ അടുത്ത മാസം ആരംഭിക്കാനിരിക്കുകയായിരുന്നു. കരോളിൻ ഫ്ളാക്ക് ഭാഗമായിട്ടുള്ള ഷോകൾ നിർത്തിവയ്ക്കുകയാണെന്ന് ഐടിവിയും ചാനൽ 4 ഉം അറിയിച്ചിട്ടുണ്ട്.

Other News