കൊറോണ വൈറസ് ക്വാരൻ്റിനിലുള്ള ക്രൂയിസ് ഷിപ്പിൽ നിന്നും ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കാനുള്ള റെസ്ക്യൂ പ്ളാനിൻ്റെ സാധ്യതകൾ ഫോറിൻ ഓഫീസ് പരിശോധിക്കുന്നു.
ജപ്പാൻ്റെ തീരത്ത് കൊറോണ വൈറസ് ക്വാരൻ്റിനിലുള്ള ക്രൂയിസ് ഷിപ്പിൽ നിന്നും ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കാനുള്ള റെസ്ക്യൂ പ്ളാനിൻ്റെ സാധ്യതകൾ ഫോറിൻ ഓഫീസ് പരിശോധിക്കുന്നു. 74 ഓളം ബ്രിട്ടീഷ് പൗരന്മാർ ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് ഷിപ്പിൽ യാത്രക്കാരായും ക്രൂ മെമ്പേഴ്സ് ആയും ഉണ്ട്. ഫെബ്രുവരി 3 നാണ് ഈ ഷിപ്പ് ക്വാരൻ്റിൻ ചെയ്തത്. ഇവരെ ഫ്ളൈറ്റ് മാർഗം യുകെയിൽ എത്തിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ലണ്ടൻ ഹീത്രു എയർപോർട്ടിലെ ഒരു ഹോട്ടൽ ഇതിനായി ബ്ളോക്ക് ബുക്കിംഗ് നടത്തിയിട്ടുണ്ട്.
3700 യാത്രക്കാരും ക്രൂ മെമ്പേഴ്സുമാണ് ഡയമണ്ട് പ്രിൻസസിൽ ഉള്ളത്. തിങ്കളാഴ്ച 99 പേർക്ക് കൂടി കൊറോണ ബാധ ഷിപ്പിൽ സ്ഥിരീകരിച്ചു. ഇതോടെ ക്വരൻറിനിലുള്ള ഷിപ്പിലെ വൈറസ് ഇൻഫെക്ഷൻ ബാധിച്ചവരുടെ എണ്ണം 454 ആയി. ഇത് ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വൈറസ് ബാധിതരുടെ കൂട്ടമാണ്. ഫോറിൻ ഓഫീസ് ഷിപ്പിലുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നെന്നും അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നല്കുന്നുണ്ടെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.