കടക്കെണിയില്‍ അകപ്പെട്ട ഉപഭോക്താക്കളോട് മോശമായി പെരുമാറിയതിന് കാര്‍ ഫിനാന്‍സ് കമ്പനിയായ മണിബാര്‍ണിന് മേല്‍ 2.77മില്യണ്‍ പൗണ്ട് പിഴ ചുമത്തി.
സാമ്പത്തിക പ്രതിസന്ധി മൂലം മറ്റു കേന്ദ്രങ്ങളില്‍ നിന്നും വായ്പ നേടാന്‍ ബുദ്ധിമുട്ടുന്നവരെയാണ് മണി ബാര്‍ണര്‍ പ്രധാനമായും ലക്ഷ്യമിടാറുള്ളത്. തൊഴിലില്ലായ്മ, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ നേരിടുന്ന ഇത്തരക്കാര്‍ക്ക് തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് എഫ് സി എ ചൂണ്ടികാണിക്കുന്നുണ്ട്. പണം നല്‍കിയതിന് ശേഷം തിരിച്ചടവുമായി ബന്ധപ്പെട്ട് മണിബാര്‍ണര്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താറില്ല. ഉപഭോക്താവിന് സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ വായ്പകളില്‍ നിന്നും പുറത്തു കടക്കാനുള്ള മാര്‍ഗത്തോടൊപ്പം മറ്റു സാമ്പത്തിക പ്രതിസന്ധികള്‍ കൂടി അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് എഫ്സിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും മാര്‍ക്കറ്റ് മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയുമായ മാര്‍ക്ക് സ്റ്റീവാര്‍ഡ് പറഞ്ഞു.
6,000 ഉപഭോക്താക്കള്‍ക്ക് 30 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം കൈമാറിയിട്ടുണ്ട്. പറഞ്ഞ കാലാവധിക്കുള്ളില്‍ കുടിശ്ശിക തീര്‍ക്കാന്‍ മണിബാര്‍ണര്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിട്ടില്ലെന്ന് ഫിനാന്‍ഷ്യല്‍ കോണ്ടക്റ്റ് അതോറിറ്റി അറിയിച്ചു. ഇത്തരത്തില്‍ സമയം ലഭിക്കാത്ത ഉപഭോക്താക്കള്‍ക്കെല്ലാം പൂര്‍ണ്ണമായി നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.