Wednesday, 22 January 2025

പ്രീമിയം ബോണ്ടിൽ സമ്മാനങ്ങൾ വെട്ടിക്കുറച്ചു. 25 മില്യൺ നിക്ഷേപകർക്ക് തിരിച്ചടി.

നാഷണൽ സേവിംഗ്സ് & ഇൻ‌വെസ്റ്റ്‌മെൻറ് പലിശ നിരക്ക് 0.6% വരെ കുറയ്ക്കുന്നതിനാൽ 25 മില്യൺ നിക്ഷേപകരാണ് തിരിച്ചടി നേരിടുന്നത്. കൂടാതെ, പ്രീമിയം ബോണ്ടുകളിൽ പ്രതിമാസം നൽകുന്ന £ 50, £100 സമ്മാനങ്ങളുടെ വിജയികളുടെ എണ്ണം ഈ വരുന്ന മെയ് മാസം മുതൽ പകുതിയായി കുറച്ചു. ബ്രിട്ടന്റെ ഏറ്റവും ആകർഷകമായ നിക്ഷേപ പദ്ധതിയാണ് പ്രീമിയം ബോണ്ടുകൾ. നിക്ഷേപകർക്ക് ഒരു മില്യൺ പൗണ്ട് നേടാനുള്ള സമ്മാന പദ്ധതിയും പ്രീമിയം ബോണ്ടുകളെ നിക്ഷേപകരുടെ പ്രിയപ്പെട്ട സേവിങ്സ് പദ്ധതിയായി മാറ്റിയിരുന്നു.

നാഷണൽ സേവിംഗ്സ് & ഇൻ‌വെസ്റ്റ്‌മെൻ്റിൻ്റെ പുതിയ തീരുമാനപ്രകാരം മെയ് മാസത്തെ പ്രീമിയം ബോണ്ട് നറുക്കെടുപ്പിൽ ഏകദേശം 173,718 ത്തോളം സമ്മാനങ്ങൾ കുറവായിരിക്കും. എൻ‌എസ് ആൻഡ് ഐ വാഗ്ദാനം ചെയ്യുന്ന മറ്റ് നിരവധി സേവിംഗ്സ് പദ്ധതികളുടെ ഓഫറുകളും ഇതോടൊപ്പം കുറച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 27,221 നിക്ഷേപകർ പ്രീമിയം ബോണ്ട് നറുക്കെടുപ്പിൽ 100 ​പൗണ്ട് വീതം നേടിയപ്പോൾ അത്രയും തന്നെ ആളുകൾ 50 പൗണ്ടും നേടി. എന്നാൽ, മെയ് മാസത്തിൽ 50 പൗണ്ടും 100 പൗണ്ടും സമ്മാനം ലഭിക്കുന്നവരുടെ എണ്ണം വെറും13,448 ആയി കുറച്ചു. മില്യൺ പൗണ്ട് ജാക്ക്പോട്ടിനെ പുതിയ നയം ബാധിക്കില്ല. 

 

Other News