Wednesday, 08 January 2025

സ്കൂൾ മിഡ് ടേം അവധിയിൽ കുട്ടികൾക്കായി ബാഡ്മിൻ്റൺ ടൂർണമെൻ്റൊരുക്കി ഹള്ളിലെ മലയാളി അസോസിയേഷൻ.

സ്കൂൾ അവധിക്കാലത്ത് കുട്ടികൾക്കായി പ്രയോജനപ്രദമായ ഇവൻ്റുകൾ ഒരുക്കുക എന്നത് യുകെയിലെ തിരക്കുപിടിച്ച ജീവിത ശൈലിയിൽ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഐപാഡിലും സ്മാർട്ട് ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടാതെ കുട്ടികൾക്ക് ഒന്നിച്ച് ഉല്ലസിക്കുവാൻ അവസരമൊരുക്കുകയാണ് ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ (HIMA) ചെയ്തത്. അത്യുത്സാഹത്തോടെയാണ് കുട്ടികൾ ബാഡ്മിൻ്റൺ കോർട്ടിൽ ഇറങ്ങിയത്. ഹളളിലെ കോസ്റ്റെലോ സ്റ്റേഡിയത്തിലെ ബാഡ്മിൻ്റൺ കോർട്ടിൽ മലയാളി കമ്മ്യൂണിറ്റിയിലെ കുട്ടികൾ മത്സരിച്ചപ്പോൾ പ്രോത്സാഹനവുമായി മാതാപിതാക്കളും മറ്റ് അസോസിയേഷൻ അംഗങ്ങളും എത്തി.

ഫെബ്രുവരി 18 ന് നടന്ന ടൂർണമെൻ്റിൽ വിവിധ ഏജ് കാറ്റഗറിയിൽ മത്സരങ്ങൾ നടന്നു. വിജയികൾക്ക് ഹള്ളിലെ ആദ്യ മലയാളി കുടിയേറ്റക്കാരനും മുൻ ബാഡ്മിൻ്റൺ ചാമ്പ്യനുമായ ഡോ. അലക്സാണ്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെൻ്റിന് അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം നല്കി. കലാകായിക രംഗത്ത് എന്നും യുവതലമുറയ്ക്ക് പിന്തുണ നല്കുന്ന ഹള്ളിലെ മലയാളി കമ്മ്യൂണിറ്റിയുടെ പ്രവർത്തനം തികച്ചും അഭിനന്ദനീയമാണ്.

 

 

 

 

 

 


 

 

Other News