Monday, 23 December 2024

ഡെയ്റ്റോണ 500 ൽ അപകടത്തെ അതിജീവിച്ച നാസ്‌കര്‍ ഡ്രൈവര്‍ റയാന്‍ ന്യൂമാന്‍ ആശുപത്രി വിട്ടു.

ലോകത്തെ ഞെട്ടിച്ച ഡെയ്റ്റോണ 500 ലെ അപകടത്തെ അതിജീവിച്ച നാസ്‌കാര്‍ ഡ്രൈവര്‍ റയാന്‍ ന്യൂമാന്‍ ആശുപത്രി വിട്ടു. 190 മൈൽ സ്പീഡിലാണ് ക്രാഷ് നടന്നത്. അപകടത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് റയാന്‍ ന്യൂമാന്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങുന്നത്. തന്റെ പെണ്‍മക്കളുടെ കൈകള്‍ പിടിച്ച് കാര്‍പാര്‍ക്കിലേക്ക് ഇറങ്ങുന്ന ന്യൂമാന്റെ ചിത്രം സ്റ്റോക്ക് കാര്‍ റേസ് ടീം റൂഷ് ഫെന്‍വേ ട്വീറ്റ് ചെയ്തു. 'എക്കാലത്തെയും മികച്ച കാഴ്ച എന്ന പേരില്‍ ' പേരില്‍ കഴിഞ്ഞയാഴ്ച ബന്ധം പിരിയുന്നതായി പ്രഖ്യാപിച്ച ന്യൂമാന്റെ ഭാര്യ ക്രിസിയും അതേ രംഗത്തിന്റെ ഒരു വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

നാസ്‌കാറിന്റെ ആരാധകരെ ഞെട്ടിച്ച അപകടമാണ് കഴിഞ്ഞ ദിവസം ഡയറ്റോണ 500 ല്‍ അരങ്ങേറിയത്. ഒന്നാമതായി ഓടിക്കൊണ്ടിരുന്ന റയാന്‍ ന്യൂമാന്റെ കാറില്‍ രണ്ടാം സ്ഥാനക്കാരായ റയാന്‍ ബ്ലാനിയുടെ കാര്‍ ഇടിക്കുകയായിരുന്നു. വായുവില്‍ ഉയര്‍ന്ന് പൊങ്ങിയ നാസ്‌കാറില്‍ തീപടര്‍ന്ന് താഴേക്ക് പതിക്കുന്ന നിലയിലായിരുന്നു. തൊട്ട് പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ചതിനാലാണ് ന്യൂമാന്‍ രക്ഷപ്പെട്ടത്. ബുധാനാഴ്ച ന്യൂമാനെ ഡിസ്ചാര്‍ജ്ജ് ചെയ്തു. അപകടത്തിന് ശേഷവും അദ്ദേഹത്തിന് മേഖലയില്‍ കൂടൂതല്‍ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നാണ് റൂഷ് ഫെന്‍വേയും അഭിപ്രായപ്പെട്ടത്.

വാലന്റൈന്‍സ്‌ ഡേയുടെ ഒരു ദിവസം മുന്‍പാണ് 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പിരിയുന്നതായി ന്യൂമാന്റെ ഭാര്യ ക്രിസി ട്വീറ്റ് ചെയ്തത്. സുഹൃത്തുക്കളായി തുടരുന്ന തങ്ങള്‍ പെണ്‍മക്കളെ സംയുക്തമായി വളര്‍ത്തുമെന്നും അവര്‍ കൂട്ടിചേര്‍ത്തിരുന്നു. 

 

Other News