Wednesday, 18 September 2024

ഹാസ്മാറ്റ് സ്യൂട്ടും സ്റ്റാർ വാർസ് - എസ്‌ക് ഹെൽമെറ്റും സംരക്ഷിത കവചം. ക്ലീനർമാർ അണുവിമുക്ത പ്രവർത്തനങ്ങളിൽ.

യുകെയിലെ ഒമ്പത് കൊറോണ വൈറസ് രോഗികളിൽ ഒരാൾ പ്രവേശിപ്പിക്കപ്പെട്ട ജിപി സർജറി മുറി അണുവിമുക്തമാക്കാൻ നിയുക്തനായ ക്ലീനറാണ് കൊറോണ വൈറസിൽ നിന്നുമുള്ള പരിരക്ഷയ്ക്ക്‌ ഹാസ്മറ്റ് സ്യൂട്ടും സ്റ്റാർ വാർസ്-എസ്‌ക് ഹെൽമെറ്റും ധരിച്ച് എത്തിയത്. കൊറോണ വൈറസിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ബയോ ഡെകോൺ സൊലൂഷൻ ഒരു പോർട്ടബിൾ മെഷീൻ ഉപയോഗിച്ച് പരിശോധന മുറി അണുവിമുക്തമാക്കാനുള്ള പരിശ്രമം ആണ് നടത്തിയത്.

ഇതിനിടെ രണ്ട് കൊറോണ വൈറസ് രോഗികൾ ഉപയോഗിച്ച യുകെയിലെ സ്റ്റേ സിറ്റി ഹോട്ടൽ മുറി അണുവിമുക്തമാക്കാൻ ഉപയോഗിച്ച സ്റ്റെറാമിസ്റ്റ് ടെക്നോളജിയെ കുറിച്ച് ബയോ ഡീകണ്ടാമിനേഷൻ ലിമിറ്റഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എൻ‌എച്ച്എസും പ്രതിരോധ മന്ത്രാലയവും മെട്രോപൊളിറ്റൻ പോലീസും ഇവരുടെ സേവനം തേടിയതായും യോർക്ക് ആസ്ഥാനമായുള്ള സ്ഥാപനം അവകാശപ്പെടുന്നു. യുകെയുടെ കൊറോണ വൈറസ് 'ഗ്രൗണ്ട് സീറോ' അണുവിമുക്തമാക്കുന്നതിനാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ആദ്യമായി ബയോ ഡെകോൺ നൽകിയത്.

പുതിയ സാങ്കേതികവിദ്യയായ സ്റ്റെറാമിസ്റ്റ് രീതിയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് രോഗാണുക്കളെ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. അടിയന്തിര പ്രാധാന്യം അർഹിക്കുന്ന സംഭവങ്ങളിൽ ഇടപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം തങ്ങളുടെ സ്റ്റെറാമിസ്റ്റ് ടെക്നോളജി വളരെ വിജയകരമാണെന്ന് അവകാശപ്പെടുന്നു. കൊറോണ വൈറസ് എന്ന പേരിൽ അറിപ്പെടുന്ന സാർസ്- കോവ്-2 ആണ് കോവിഡ്-19 രോഗം പരത്തുന്നത്.

പനി ബാധിച്ച ഒരു താമസക്കാരനെ ആംബുലൻസിൽ മാറ്റിയതിനു ശേഷം ലണ്ടനിലെ ഒരു 37 നില ടവർ ബ്ലോക്ക് പ്രൊട്ടക്ഷൻ ഗിയർ ധരിച്ച ക്ലീനർമാർ അണുവിമുക്തമാക്കുകയുണ്ടായി. നിരവധി ചൈനീസ് വിദ്യാർത്ഥികൾ താമസിക്കുന്നതായി കരുതപ്പെടുന്ന ആഡംബര ബ്ലോക്കായ വൺ ദി എലിഫന്റിലേക്കും കഴിഞ്ഞയാഴ്ച ക്ലീനർമാരെ അയച്ചിരുന്നു. കൊറോണ വൈറസ് ഭയത്തെ തുടർന്ന് ബ്രിട്ടനിലെ ഒരു ജിപി സർജറിയും കൗണ്ടി ഓക്ക് മെഡിക്കൽ സെന്ററിന്റെ രണ്ടാമത്തെ ബ്രാഞ്ചും അണുവിമുക്തമാക്കി.

കൊറോണ വൈറസ് ബാധിച്ച റെസിഡൻഷ്യൽ ഏരിയകൾ പ അണുവിമുക്തമാക്കാൻ ചൈനയിലെ ഒരു നഗരത്തിൽ റിമോർട്ട് കൺട്രോളർ മിനി ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് യന്ത്രങ്ങൾക്ക് മണിക്കൂറിൽ 2.7 മൈൽ അഥവാ സെക്കൻഡിൽ നാല് അടി വേഗതയിൽ സഞ്ചരിക്കാനും. മണിക്കൂറിൽ 12 ഏക്കർ വിസ്തീർണ്ണമുള്ള സ്ഥലം അണുവിമുക്തമാക്കാനാകും എന്ന് ഒരു വക്താവ് പറഞ്ഞു. മദ്ധ്യ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലും തായൂനിന്റെ സമീപ പ്രദേശങ്ങളിലും ഫെബ്രുവരി 4 മുതൽ റിമോർട്ട് കൺട്രോളർ മിനി ടാങ്കുകൾ പ്രവർത്തനമാരംഭിച്ചു.

Other News