ഇന്ധനവില ഉയർന്നു; യുകെയിൽ പണപ്പെരുപ്പം ആറുമാസത്തെ ഉയർന്ന നിരക്കിലേക്ക്
പെട്രോൾ വിലയും ഭവന വിലയും ഉയർന്നതോടെ ജനുവരിയിൽ യുകെയിലെ പണപ്പെരുപ്പം ആറുമാസത്തെ ഉയർന്ന നിരക്കിൽ എത്തിയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ സ്ഥിതിവിവരക്കണക്കനുസരിച്ച്
ഉപഭോക്തൃ വില സൂചിക (കൺസ്യൂമർ പ്രൈസസ് ഇൻഡക്സ് - സിപിഐ) ഡിസംബറിലെ 1.3 ശതമാനത്തിൽ നിന്ന് ഉയർന്ന് കഴിഞ്ഞ മാസം 1.8 ശതമാനമായിരുന്നു. ഒരു വർഷമായി വിമാന ടിക്കറ്റ് നിരക്കിൽ ഉണ്ടായ കുറവും ഇന്ധനവില ഉയർന്നതുമാണ് പണപ്പെരുപ്പത്തിന് കാരണം എന്ന് ഒ എൻ എസ് പ്രസ്താവിച്ചു.
സാമ്പത്തിക വിദഗ്ധർ പ്രവചിച്ചതിൽ നിന്നും 1.6 ശതമാനത്തിന് മുന്നിലാണ് ജനുവരിയിലെ ഉപഭോക്തൃ വില സൂചിക.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യ സൂചികയിൽ നിന്നും 2 ശതമാനത്തിന് താഴെയാണ് സിപിഐ. യൂറോയ്‌ക്കെതിരേ പൗണ്ട് 0.25 ശതമാനം ഇടിഞ്ഞെങ്കിലും സിംഗിൾ കറൻസിക്കെതിരെയുള്ള വ്യാപാരത്തിൽ വീണ്ടും ഉയർന്നു. എന്നിരുന്നാലും, മാർച്ചിൽ പലിശനിരക്ക് സംബന്ധിച്ച സെൻട്രൽ ബാങ്കിന്റെ അടുത്ത തീരുമാനത്തിൽ പുതിയ കണക്കുകൾ കാര്യമായ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് സാമ്പത്തിക നിരൂപകർ അഭിപ്രായപ്പെട്ടു.