Monday, 23 December 2024

മാഞ്ചസ്റ്റർ സെൻ്റ് മേരീസ് മലങ്കര കാത്തലിക് മിഷനിൽ ഭക്ത സംഘടനകളുടെ വാർഷികം.

മാഞ്ചസ്റ്റർ: സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷനിൽ ഭക്ത സംഘടനകളായ M.C.L.L, M. C. Y. M, മാതൃസമാജം എന്നിവയുടെ വാർഷികവും പൊതുസമ്മേളനവും ഫെബ്രുവരി 23 ഞായറാഴ്ച റോമിലി ഔർ ലേഡി & സെൻറ് ക്രിസ്റ്റഫർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. 

അന്നേ ദിവസം നടക്കുന്ന വിശുദ്ധ കുർബാനക്കും ക്ലാസ്സിനും മലങ്കര കത്തോലിക്കാ സഭയിലെ നവീകരണ പ്രസ്ഥാനമായ സുവിശേഷ സംഘത്തിന്റെ ഡയറക്ടർ ഫാ. ആന്റണി കാക്കനാട്ട് നേതൃത്വം വഹിക്കും. തുടർന്ന് നടക്കുന്ന വാർഷികാഘോഷങ്ങൾ ഷ്രൂസ്ബറി രൂപതയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ മൈക്കിൾ ഗാനൻ ഉദ്ഘാടനം ചെയ്യും. 

വി. കുർബാനയിലേക്കും വിവിധ ഭക്ത സംഘടകളുടെ വാർഷികത്തിലേക്കും ഏവരെയും  സ്വാഗതം ചെയ്യുന്നതായി ചാപ്ലയിൻ ഫാ.രഞ്ജിത്ത്  മഠത്തിപ്പറമ്പിൽ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം:

OUR LADY & ST.CHRISTOPHER CHURCH, 
52 BARRACK HILL, 
ROMILEY, SK6 3BA.

Other News