Saturday, 11 January 2025

ലോകത്തിലെ ഏറ്റവും ഉയർന്ന വിസാ ഫീയുമായി ബ്രിട്ടൺ. അഞ്ചു പേരടങ്ങുന്ന കുടുംബത്തിന് അഞ്ചു വർഷത്തെ വർക്ക് വിസയ്ക്ക് നൽകേണ്ടി വരുന്നത് 21,299 പൗണ്ട്.

ഇമിഗ്രേഷൻ നയങ്ങളിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിസാ ഫീസ് ലോകത്തിലെ ഏറ്റവും കൂടിയ നിരക്കായി ബ്രിട്ടണിൽ തുടരുന്നത് സ്കിൽഡ് ജോബുകളിൽ താത്പര്യമുള്ളവർക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിലുള്ള വിസയ്ക്ക് 900 പൗണ്ടും അല്ലാത്തവയ്ക്ക് 1,220 പൗണ്ട് വരെയും നല്കണം. എൻഎച്ച്എസ് സർച്ചാർജ് ഇതിനു പുറമേ കൊടുക്കണം.

അഞ്ചു പേരടങ്ങുന്ന ഒരു കുടുംബത്തിന് അഞ്ചു വർഷത്തെ വർക്ക് വിസയ്ക്ക് നൽകേണ്ടി വരുന്നത് 21,299 പൗണ്ടാണ്. ഇത് ബ്രിട്ടണിൽ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ മുഴുവനായും അടയ്ക്കണം. ഇതിൽ ഹെൽത്ത് സർച്ചാർജായ 400 പൗണ്ടും ഉൾപ്പെടും. ഇത് കുടുംബത്തിലെ ഓരോ വ്യക്തിയും ഓരോ വർഷം അടയ്ക്കേണ്ട തുകയാണ്. ഓസ്ട്രേലിയയിൽ ഈടാക്കുന്നതിൻ്റെ രണ്ടിരട്ടി നിരക്കാണിത്. അവിടെ അഞ്ചു വർഷത്തേയ്ക്ക് 10,000 പൗണ്ട് ഫീസ് നല്കിയാൽ മതി. ക്യാനഡയിൽ അഞ്ചു പേരടങ്ങുന്ന കുടുംബത്തിന് നല്കേണ്ടതിൻ്റെ മുപ്പത് ഇരട്ടി യുകെയിൽ നല്കണം. ജർമ്മനിയിൽ അഞ്ചു വർഷത്തേയ്ക്ക് 756 പൗണ്ട് മതി.

ഒരാൾക്ക് അഞ്ചു വർഷത്തെ വിസയ്ക്ക് യുകെയിൽ എത്തണമെങ്കിൽ 3,220 പൗണ്ട് വേണ്ടി വരും. എന്നാൽ പാർട്ണറെ കൂടെ കൊണ്ടുവരണമെങ്കിൽ ഫീസ് 6,500 പൗണ്ടാവും. യൂറോപ്യൻ യൂണിയനിൽ നിന്ന് 2021 ജനുവരി 1 മുതൽ ബ്രിട്ടണിൽ ജോലിയ്ക്കെത്തുന്ന ഒരു വ്യക്തി കുറഞ്ഞ് 1,620 പൗണ്ട് വിസയ്ക്കും 400 പൗണ്ട് ഹെൽത്ത് സർച്ചാർജും വർഷം നല്കണം.

പുതിയ ത്രെഷോൾഡ് സാലറി 20,480 പൗണ്ട് വരെയായി നഴ്സുമാരടക്കമുള്ളവർക്ക് താഴ്ത്തിയിട്ടുള്ള സാഹചര്യത്തിൽ ഇത്രയും ഉയർന്ന വിസാ നിരക്കുകൾ താങ്ങാൻ സാധാരണ സാലറിയിൽ ജോലി ചെയ്യുന്നവർക്ക് സാധിക്കില്ലായെന്ന് ഇമിഗ്രേഷൻ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദർ അഭിപ്രായപ്പെട്ടു. പാർലമെൻറിൽ വിശദമായി ചർച്ച ചെയ്യാതെയാണ് വിസാ നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് ഇമിഗ്രേഷൻ തിങ്ക് ടാങ്ക് അഭിപ്രായപ്പെട്ടു.

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 



 

Other News