'ഫാമിലി സേഫ്റ്റി മോഡു'മായി ടിക്ടോക്. നിയന്ത്രണം ഇനി മാതാപിതാക്കളുടെ കൈയിൽ.
കൗമാരക്കാരുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ടിക്ടോക് ആപ്പിൽ ഇനി മുതൽ 'ഫാമിലി സേഫ്റ്റി മോഡ്'. ഇതനുസരിച്ച് മാതാപിതാക്കളുടെ ടിക്ടോക് അക്കൗണ്ടുകൾ കുട്ടികളുടേതുമായി ലിങ്ക് ചെയ്യുക വഴി ദൂരത്തിരുന്നും ആപ്പിലെ പല സവിശേഷതകളും നിയന്ത്രിക്കാൻ സാധിക്കും. ഫിൽട്ടർ ഓപ്ഷൻ ഉപയോഗിച്ച് കണ്ടെന്റ് നിയന്ത്രണ വിധേയമാക്കാനും മെസേജിംഗ് ഓപ്ഷൻ ഓഫു ചെയ്യുന്നതിനും ഫാമിലി സേഫ്റ്റി മോഡിൽ സാധിക്കും.
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ടോക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് പ്രായപരിധി പതിമൂന്ന് വയസ്സ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും കൗമാരപ്രായം എത്തുന്നതിനും മുന്നേ കുട്ടികൾ ടിക്ടോക്കിൽ സജീവമാകുന്നതിനെ തുടർന്നാണ് കമ്പനി പുതിയ ഓപ്ഷനുമായി രംഗത്തെത്തിയിരിക്കുന്നത്. യുകെ മീഡിയ റെഗുലേറ്റർ ഓഫ്‌കോം അടുത്തയിടെ നടത്തിയ ഒരു സർവേയിൽ 12-15 വയസ് പ്രായമുള്ള കുട്ടികളിൽ പതിമൂന്ന് ശതമാനവും ടിക്ക് ടോക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്തി - ഇത് കഴിഞ്ഞ വർഷം എട്ട് ശതമാനം മാത്രം ആയിരുന്നു.
പുതിയ സവിശേഷത എന്താണെന്ന് നോക്കാം?
സ്വന്തമായി ടിക്ടോക് അക്കൗണ്ടുകളുള്ള രക്ഷകർത്താക്കൾ - ഇല്ലെങ്കിൽ ഈ ആവശ്യത്തിനായി ഒരെണ്ണം സൃഷ്ടിക്കുക - സുരക്ഷാ ക്രമീകരണങ്ങളിൽ നേരിട്ട് നിയന്ത്രണം ലഭിക്കുന്നതിന് അവരുടെ അക്കൗണ്ട് കുട്ടിയുടേതുമായി ലിങ്കുചെയ്യാൻ കഴിയും.
രക്ഷിതാക്കൾ രണ്ട് ഫോണുകളിലും അപ്ലിക്കേഷൻ തുറന്നതിനു ശേഷം സെറ്റിംഗ്സിൽ "ഡിജിറ്റൽ വെൽ ബീയിങ്" ഓപ്ഷനിൽ പോയി QR കോഡ് സ്കാൻ ചെയ്ത് കുട്ടികളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ തങ്ങളുടെ ഫോണും കുട്ടികളുടെ ഫോണും ഏതാണെന്ന് നല്ല നിശ്ചയം ഉണ്ടായിരിക്കണം. ടിക്ടോക് ആപ്പിന്റെ ചില ഫീച്ചേഴ്‌സ് ഉപയോഗിക്കണമെങ്കിൽ വേണ്ട പാസ്‌വേഡ് ക്രമീകരിക്കാൻ ഇതുവഴി മാതാപിതാക്കൾക്ക് കഴിയുന്നു.
ഫാമിലി സേഫ്റ്റി മോഡിൽ നിയന്ത്രണ വിധേയമാകുന്ന സവിശേഷതകൾ
റെസ്‌ട്രിക്‌റ്റെഡ് മോഡ്, ഓട്ടോമാറ്റിക് ഫിൽറ്റെറിംഗ്, അൽഗോരിതത്തിന്റെ ഉപയോഗം എന്നീ സവിശേഷതകൾ ഉപയോഗിച്ച് കണ്ടെന്റ് നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നു.
മെസ്സേജ് ഓപ്ഷൻ പൂർണ്ണമായോ ഭാഗികമായോ വേണ്ടെന്ന് വെയ്ക്കാൻ സാധിക്കും. ഭാഗികമായി നിലനിർത്തുന്നതോടെ സുഹൃത്തുക്കൾക്ക് മാത്രം മെസ്സേജ് ചെയ്യാനുള്ള ഓപ്ഷൻ നിലനിൽക്കും.
സ്‌ക്രീൻ സമയ നിയന്ത്രണ ഫീച്ചർ ഉപയോഗിച്ച് ഓരോ ദിവസവും അപ്ലിക്കേഷൻ എത്രനേരം ഉപയോഗിക്കാമെന്നതിന് ഒരു പരിധി നിശ്ചയിക്കുന്നു.
ഈ സുരക്ഷാ സവിശേഷതകൾ കുറച്ചുകാലമായി ടിക്ക് ടോക്ക് പ്ലാറ്റ്‌ഫോമിലുണ്ട്. പക്ഷേ കുട്ടികളുടെ ഫോണിൽ ഇത് നേരിട്ട് സജ്ജീകരിക്കേണ്ടതുണ്ട്. കൂടാതെ ഓരോ 30 ദിവസത്തിലും പാസ്‌വേഡ് മാറ്റി ഉപയോഗിക്കേണ്ടിയും വന്നിരുന്നു.
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS