Monday, 16 September 2024

ബ്രെക്‌സിറ്റിനു ശേഷമുള്ള എമിഗ്രേഷന്‍ നിയമങ്ങള്‍ തിരിച്ചടിയായി. ബ്രിട്ടണിലെ കറി ഹൗസുകള്‍ അപ്രത്യക്ഷമായേക്കാം.

ബ്രെക്‌സിറ്റിനു ശേഷമുള്ള എമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ബ്രിട്ടനിലെ കറിഹൗസുകള്‍ അപ്രത്യക്ഷമാകുമെന്ന് സൂചന. വിദഗ്ദരായ വിദേശ തൊഴിലാളികള്‍ ഇംഗ്ലീഷ് സംസാരിക്കണമെന്നും 25,600പൗണ്ട് സമ്പാദിക്കണമെന്നുമുള്ള വ്യവസ്ഥകളാണ് കറിഹൗസുകള്‍ക്ക് തിരിച്ചടിയാകുന്നത്. പുതിയ നിയമം വിദേശ പാചകക്കാരുടെ കുറവുണ്ടാക്കുകയും കറി ഹൗസുകളെ ഗുരുതരമായി ബാധിക്കുമെന്നും റെസ്റ്റോറന്റ് മേധാവികള്‍ ആശങ്കപ്പെടുന്നുണ്ട്. പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷനുള്ള തീരുമാനം യൂറോപ്യന്‍ പൗരന്‍മാര്‍ക്കും ഇതര പൗരന്‍മാര്‍ക്കും ബാധകമാണ്.

പുതിയ നിയമം യു കെയിലെ കറി ഹൗസുകളിലേക്ക് പരിശീലനം ലഭിച്ച വിദേശ ഷെഫുമാരെ കൊണ്ടു വരുന്നത് ഇല്ലാതാക്കുമെന്ന് സറേയിലെ വാര്‍ലിംഗ്ഹാമില്‍ ഇന്ത്യ ഡൈനിംഗ് നടത്തുന്ന ആസാദ് ഖാന്‍ അഭിപ്രായപ്പെട്ടു. പുതിയ പോയിൻ്റ് ബേയ്സ്ഡ് ഇമിമേഷൻ നയം 2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

Other News