Wednesday, 22 January 2025

ബ്രിട്ടണിൽ ഓഫീസ് സ്റ്റാഫുകൾ ഒരു ദിവസത്തില്‍ മുപ്പത് ശതമാനവും വ്യക്തിഗത ജോലികള്‍ക്കായി ചെലവഴിക്കുന്നതായി റിപ്പോര്‍ട്ട്

ബ്രിട്ടണിൽ ഓഫീസ് ദിവസത്തിന്റെ മുപ്പത് ശതമാനവും സ്റ്റാഫുകൾ ഷോപ്പിംഗ്, ഇന്റര്‍നെറ്റ് ബ്രൗസിംഗ് ഉള്‍പ്പെടെയുള്ള വ്യക്തിഗത കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നതായി പഠന റിപ്പോര്‍ട്ട്. 2000 ഓഫീസുകളില്‍ നടത്തിയ പഠനത്തില്‍ ജീവനക്കാരുടെ ജോലികള്‍ ആറുമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നമെന്നാണ് കണ്ടെത്തല്‍. ഒരു ദിവസം ഓഫീസ് ജോലികള്‍ക്കിടെ ഹോളിഡേ ഷോപ്പിംഗ്, വെബ് ബ്രൗസിംങ്, ഓണ്‍ ലൈന്‍ ബാങ്കിംങ് ഉള്‍പ്പടെയുള്ള ഓഫീസ് ഇതരജോലികള്‍ ചെയ്യുന്നവരാണ് ഭൂരിഭാഗവുമെന്ന് പഠനത്തിൽ വ്യക്തമായിട്ടുണ്ട്.

തങ്ങളുടെ ദിവസത്തിന്റെ 30 ശതമാനവും സോഷ്യല്‍ മീഡിയയില്‍ കഴിച്ചുകൂട്ടാനും വ്യക്തിഗത രേഖകള്‍ പ്രിൻ്റ് ചെയ്യുന്നതിനും മറ്റും വിനിയോഗിക്കുന്നതായി ജീവനക്കാരും സമ്മതിക്കുന്നുണ്ട്. ജീവനക്കാരില്‍ പത്തില്‍ ഏഴുപേര്‍ ജോലിസമയത്ത് ഗവേഷണം നടത്തുകയോ ഹോളിഡേ ബുക്ക് ചെയ്യുകയോ ചെയ്തിട്ടുണ്ട്. എല്ലാ സമയത്തും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.

മുഴുവൻ സമയം ഇരിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമാണെന്ന് അറിഞ്ഞിട്ടും പലരും ഇത് തുടര്‍ന്ന് വരുന്ന സാഹചര്യമാണുള്ളത്. പുറത്തു പോകാതിരിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കാതിരിക്കാൻ കാരണമാകുമെന്ന് മുക്കാല്‍ ഭാഗം പേര്‍ക്കും അറിയാം. സൂര്യപ്രകാശമേൽക്കുന്നതിനായി ജീവനക്കാര്‍ കുറച്ച് സമയം പുറത്ത് ചെലവിടുന്നത് ആരോഗ്യത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു

Other News