Thursday, 21 November 2024

നിയമ പോരാട്ടത്തിനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. രണ്ടുതവണ ബ്രെക്‌സിറ്റിനെ തടഞ്ഞ അഭിഭാഷകനു വേണ്ടി ക്ലബ്ബ് ചിലവിടുന്നത് ദിവസം £20,000.

യൂറോപ്യൻ ഫുട്‌ബോളിൽ രണ്ടുവർഷത്തെ വിലക്ക് അസാധുവാക്കാൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുമായുള്ള (യുവേഫ) നിയമ പോരാട്ടത്തിന് യുകെയുടെ മുൻനിര അഭിഭാഷകരിലൊരാളായ ഡേവിഡ് പന്നിക് ക്യുസിയെ നിയമിച്ചു. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോറിസ് ജോൺസണേയും മുൻ പ്രധാനമന്ത്രി തെരേസ മേയേയും വെല്ലുവിളിച്ച ജിന മില്ലറെ രണ്ട് തവണ പ്രതിനിധീകരിച്ച് അറുപത്തി മൂന്നുകാരനായ ക്യുസി രംഗത്ത് വന്നിരുന്നു.

ബ്രെക്‌സിറ്റിനെ രണ്ടുതവണ നിയമ പോരാട്ടത്തിലൂടെ തടയാൻ സഹായിച്ച അഭിഭാഷകനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി ചിലവിടുന്നത് ദിവസം 20,000 പൗണ്ടാണ്. 2016 ൽ പാർലമെന്റിന്റെ അനുമതിയില്ലാതെ ഗ്രേറ്റ് ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താക്കുന്നതിൽ നിന്ന് തെരേസ മേയെ തടയാൻ മിസ് ജിനാ മില്ലറെ പ്രതിനിധീകരിച്ച് നിയമപരമായ വെല്ലുവിളികൾ ഉയർത്താൻ പന്നികിന് കഴിഞ്ഞു.

ലൈഫ് പിയറേജ് ബഹുമതി ലഭിച്ചതിന് ശേഷം 2008 ൽ റാഡ്‌ലെറ്റിന്റെ ബാരൻ പന്നിക്‌ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന പന്നിക്, കഴിഞ്ഞ സെപ്റ്റംബറിൽ ബ്രെക്‌സിറ്റ് ആക്ടിവിസ്റ്റ് പാർലമെൻറ് നീട്ടി വെക്കുന്നതിന് ബോറിസ് ജോൺസൺ രാജ്ഞിക്ക് നിയമവിരുദ്ധമായ ഉപദേശം നൽകിയെന്ന ആരോപണമുന്നയിച്ചപ്പോൾ അവർക്ക് വേണ്ടി സുപ്രീം കോടതിയിൽ വാദിച്ചു.

മാഞ്ചസ്റ്റർ സിറ്റി ക്ലബിന് കനത്ത ശിക്ഷ വിധിച്ച യുവേഫയുമായുള്ള നിയമ പോരാട്ടത്തിൽ പന്നികിന്റെ നിയമ വൈദഗ്ദ്ധ്യം ഉപയോഗിച്ച് ക്ലബ്ബിനെ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി മേധാവികൾ. ഇംഗ്ലീഷ് ക്ലബ്ബിനെ യൂറോപ്യൻ മത്സരത്തിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച യുവേഫ ഭരണസമിതി പ്രഖ്യാപിക്കുകയും സാമ്പത്തിക നിയന്ത്രണങ്ങൾ ഗുരുതരമായി ലംഘിച്ചതിന് 25 മില്യൺ പൗണ്ട് പിഴ ചുമത്തുകയും ചെയ്തത് യൂറോപ്യൻ ഫുട്ബോളിനെ പിടിച്ച് കുലുക്കിയിരുന്നു. 

Other News