Tuesday, 03 December 2024

കൊറോണ വൈറസ് ഭീതി മൂലം പാസഞ്ചർ മിലാനിലേയ്ക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചു. ലണ്ടനിൽ നിന്നുള്ള ഫ്ളൈറ്റ് പുറപ്പെടാൻ വൈകി.

ലണ്ടനിൽ നിന്ന് ഇറ്റലിയിലെ മിലാനിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ളൈറ്റിലെ യാത്രക്കാരൻ കൊറോണ വൈറസ് ഭീതി മൂലം യാത്ര ഒഴിവാക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഫ്ളൈറ്റ് പുറപ്പെടാൻ താമസം നേരിട്ടു. ബ്രിട്ടീഷ് എയർവെയ്സിൻ്റെ ഫ്ളൈറ്റാണ് ഇതുമൂലം വൈകിയത്. ഇന്ന് രാവിലെ 7.45 ന് ഈ പാസഞ്ചറെ ഇറക്കിയതിനു ശേഷം ഫ്ളൈറ്റ് യാത്ര തുടർന്നു.

യാത്രക്കാരൻ്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും ഷെഡ്യൂൾ ചെയ്തതിലും ഏതാനും മിനിട്ടുകൾ താമസിച്ച് ഫ്ളൈറ്റ് ടേക്ക് ഓഫ് ചെയ്തെന്നും ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു. ഇറ്റലിയിൽ നാലുപേർ വൈറസ് മൂലം മരിച്ചതായായി വാർത്ത പുറത്തു വന്നയുടനെയാണ് പാസഞ്ചർ യാത്ര ഒഴിവാക്കിയത്. ഇറ്റലിയിലെ 11 ടൗണുകളിൽ 50,000 ലധികം ജനങ്ങൾ ലോക്ക് ഡൗണിലാണ്. ഇവിടെ സ്കൂളുകളും ബാറുകളും റെസ്റ്റോറൻ്റുകളും അടച്ചിരിക്കുകയാണ്.

Other News