Thursday, 23 January 2025

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ജൂലൈ 10,11, 12 തിയതികളിൽ വെയിൽസിലെ കെഫൻലി പാർക്കിൽ

ജിജോ അരയാത്ത്

യുകെയിലേയ്ക്ക് കുടിയേറിയ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ജൂലൈ 10, 11, 12 (വെള്ളി മുതൽ ഞായർ വരെ) തിയതികളിൽ നടക്കും. ആഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രശസ്തമായ ഈ സംഗമം വെയിൽസിലെ കെഫൻലി പാർക്കിൽ വച്ച് മുൻ വർഷങ്ങളിലേതു പോലെ വൻ ജനപങ്കാളിത്തത്തോടെ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശത്താൽ അനുഗൃഹീതമായ, ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്ന കടുത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയിലെ ഏകദേശം നൂറിലധികം കുടുംബങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹിക കാരുണ്യ പ്രവർത്തികളിലൂടെ പ്രശസ്തനായ പാലാ രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൽ പിതാവടക്കം നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ സംഗമത്തിന് വീഡിയോ കോൺഫറൻസിലൂടെ ആശംസകളർപ്പിക്കും. കഴിഞ്ഞ വർഷം ജോസ് കെ മാണി എം.പി, മോൻസ് ജോസഫ് എംഎൽഎ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ് പി.വി സുനിൽ തുടങ്ങി നിരവധി പ്രമുഖർ ആശംസയറിയിച്ചിരുന്നു.

സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ ബഹുമാനപ്പെട്ട വർഗീസ് നടയ്ക്കലച്ചനാണ് മുട്ടുചിറ സംഗമത്തിൻ്റെ രക്ഷാധികാരിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും അദ്ദേഹമർപ്പിക്കുന്ന വി.കുർബാനയോടെയാണ് സംഗമ പരിപാടികൾ ആരംഭിക്കുന്നത്.

ജോണി കണിവേലിൽ കൺവീനറായി, വിൻസെൻ്റ് പോൾ പാണക്കുഴിയുടെയും റോയ് പറമ്പൻ്റെയും മേൽനോട്ടത്തിലാണ് ഈ പ്രാവശ്യത്തെ മുട്ടുചിറ സംഗമം ഒരുങ്ങുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ഉൾപ്പെടുത്തി സംഗമത്തെ പുതിയ തലത്തിലേയ്ക്ക് നയിക്കുവാനുള്ള തയ്യാറെടുപ്പാണ് സംഘാടകർ നടത്തുന്നത്. പ്രധാന സംഗമ ദിനമായ ജൂലൈ 11 ന് ഗൃഹാതുരത്വമുണർത്തുന്ന പഴയ കാല സ്മരണകൾ അയവിറക്കാൻ കൂട്ടായ്മ അവസരമൊരുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

ജോണി കണിവേലിൽ 07889800292
വിൻസെൻ്റ് പോൾ 07885612487
റോയി പറമ്പിൽ 07572523333

അഡ്രസ്

CCFN LEA PARK, DOIFOX

MEWTON, SY16 4AJ

 

Other News