Monday, 23 December 2024

HS2 പ്രോജക്റ്റ് എസ്റ്റിമേറ്റ് 100 ബില്യൺ പൗണ്ടിലേക്ക്‌. ആയിരത്തോളം സ്റ്റാഫുകളുടെ സാലറി 50,000 പൗണ്ടിലേറെ.

വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കുകൾ പ്രകാരം HS2 പദ്ധതിയിൽ നേരിട്ട് ജോലി ചെയ്യുന്ന 1,250 ഉദ്യോഗസ്ഥരിൽ 916 പേർ പ്രതിവർഷം 50,000 പൗണ്ട് ശമ്പളവും ആനുകൂല്യങ്ങളും നേടുന്നുണ്ട്. ചീഫ് എക്സിക്യൂട്ടീവ് മാർക്ക് തുർസ്റ്റൺ 625,000 പൗണ്ട് സമ്പാദിച്ചു, പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്നതിനേക്കാൾ നാലിരട്ടിയിലധികം വരുമാനം.
ലണ്ടൻ, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ലീഡ്സ് എന്നിവയുമായി ബന്ധിപ്പിക്കുന്ന എച്ച്എസ് 2 റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ പ്രധാന മന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തിനു പിന്നാലെയാണ് ഇൗ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. നിലവിലെ കണക്കുക്കൂട്ടൽ അനുസരിച്ച് പദ്ധതിയ്ക്ക് 100 ബില്യൺ പൗണ്ടിലധികം ചിലവ് വരും.

നാലിൽ ഒരു എച്ച്എസ് 2 ജീവനക്കാരൻ പ്രതിവർഷം 100,000 പൗണ്ടിൽ കൂടുതൽ ശമ്പളം വാങ്ങുന്നുണ്ട് എന്ന വാർത്തകൾ വന്ന് 18 മാസത്തിനു ശേഷമാണ് ബമ്പർ പേ പാക്കറ്റുകളുടെ വിവരം പുറത്തു വന്നത്. ഏകദേശം 112 പേർക്ക് പ്രതിവർഷം 150,000 പൗണ്ടിൽ കൂടുതൽ ലഭിക്കുന്നു, 15 പേർക്ക് 251,000 പൗണ്ട് വരെ ശമ്പളം ഉണ്ട്.

അവിടെ ജോലി ചെയ്യുന്ന ഏതൊരാൾക്കും പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യം എന്ന് തോന്നുന്നു എന്ന് സ്റ്റോപ്പ് എച്ച്എസ് 2 ക്യാമ്പയിന്റെ ജോ റുക്കിൻ അഭിപ്രായപ്പെട്ടു. എന്നാൽ, എച്ച്എസ് 2 പോലെ സങ്കീർണ്ണതയുള്ള ഉയർന്ന സാങ്കേതിക പദ്ധതിയിൽ പ്രോജക്ട് വിജയകരമായി നടപ്പാക്കുന്നതിന് ശരിയായ തലത്തിലുള്ള വൈദഗ്ധ്യവും അറിവും ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അതിനാവശ്യമായ പ്രഫഷണലുകളുടെ സേവനത്തിന് മതിയായ പ്രതിഫലം നല്കേണ്ടതുണ്ടെന്നും എച്ച്എസ് 2 വക്താവ് പറഞ്ഞു.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News