Wednesday, 22 January 2025

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഗ്രേറ്റ റ്റൂൻബർഗ് ബ്രിസ്റ്റോൾ സന്ദർശിക്കും.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വിദ്യാർഥികൾ നടത്തുന്നപ്രതിഷേധത്തിൽ പങ്കെടുക്കാൻ ഗ്രേറ്റ റ്റൂൻബർഗ് ബ്രിസ്റ്റോൾ സന്ദർശിക്കും. 17 വയസ്സുകാരി ഗ്രേറ്റ റ്റൂൻബർഗ് കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് കാലാവസ്ഥാ വ്യതിയാനത്തിനെത്തിരെയുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു യുകെയിൽ എത്തുന്നത്. ഇൗ മാസം 28 ന് ബ്രിസ്റ്റോളിലെ കോളേജ് ഗ്രീനിൽ നടക്കുന്ന യുവജന പ്രതിഷേധത്തിൽ ഗ്രേറ്റ റ്റൂൻബർഗ് പങ്കെടുക്കും. ആദ്യം ലണ്ടനിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് സന്ദർശിക്കാനാണ് ഗ്രേറ്റ റ്റൂൻബർഗ് പദ്ധതിയിട്ടിരുന്നതെങ്കിലും തലസ്ഥാന നഗരിയിൽ സ്ഥല പരിമിതി മൂലം സംഘാടകർ പ്രതിഷേധം ബ്രിസ്റ്റോളിലേയ്ക്ക്‌ മാറ്റുകയായിരുന്നു.

ഗ്രേറ്റ റ്റൂൻബർഗ് എന്ന കൗമാരക്കാരിയായ കാലാവസ്ഥാ പ്രവർത്തക 2018 ൽ സ്വീഡന്റെ പാർലമെന്റിന് പുറത്ത് “കാലാവസ്ഥാ പ്രതിഷേധം”നടത്തിയപ്പോൾ, ഒരു ആഗോള യുവജന പ്രസ്ഥാനം കാലാവസ്ഥാ വ്യതിയാനത്തിന് എതിരായി പ്രവർത്തിക്കാൻ രൂപം കൊള്ളുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ മധ്യ ലണ്ടനിൽ പ്രക്ഷോഭം നടത്തിയ പ്രവർത്തകരെ ഗ്രേറ്റ അഭിസംബോധന ചെയ്തിരുന്നു. ഫോസിൽ ഇന്ധനങ്ങൾക്കും വിമാനത്താവള വിപുലീകരണത്തിനുമുള്ള യുകെയുടെ പിന്തുണ അസംബന്ധത്തിനും മേലെയാണെന്ന് പാർലമെന്റിൽ ഒരു പ്രസംഗവും നടത്തിയിരുന്നു.

ഗ്രേറ്റയെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് ബ്രിസ്റ്റോൾ യൂത്ത് സ്ട്രൈക്ക് 4 ക്ലൈമറ്റ് (BYS4C) പറഞ്ഞു. ഞങ്ങൾ എല്ലാവരും വളരെ ആവേശത്തിലാണ്. അവളുടെ സംസാരം കേൾക്കാനുള്ള ആകാംക്ഷയിലാണ്‌ എല്ലാവരുമെന്ന് എന്ന് സംഘാടകരിലൊരാളായ പതിനേഴുകാരിയായ മില്ലി സിബ്സൺ പറഞ്ഞു. ഗ്രേറ്റയെ കാണാനുള്ള അവസരത്തിനായി താൻ കൊതിക്കുന്നുണ്ടെന്നും അവളാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകയെന്നും തന്നെക്കാൾ പ്രായം കുറഞ്ഞയാളാണെങ്കിലും ഗ്രേത്ത എല്ലാവർക്കും മാതൃകയാണെന്നും, അവളെ ബ്രിസ്റ്റലിലേക്ക് സ്വാഗതം ചെയ്യാൻ ധാരാളം ആളുകൾ ഞങ്ങളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും മില്ലി പറഞ്ഞു.

രണ്ട് വർഷം മുമ്പ് സ്വീഡിഷ് പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിക്കുന്നതിനായി സ്വീഡിഷുകാരിയായ ഗ്രേറ്റ മിക്ക വെള്ളിയാഴ്ചകളിലും സ്കൂളിൽ പോകുന്നത് മുടക്കിയിരുന്നു. ഒരു വലിയ പാരിസ്ഥിതിക പ്രസ്ഥാനത്തിന്റെ തുടക്കമായി അത് മാറുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങളിൽ പങ്കുചേരാൻ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന നടപടികളുടെ ഒരു പ്രധാന ശബ്ദമായി ഇന്ന് ഗ്രേത്ത മാറി കഴിഞ്ഞു.

FOCUS FINSURE LTD... FOR MORTGAGE AND INSURANCE SERVICES

 

Other News