Thursday, 07 November 2024

പ്രൈമറി സ്കൂൾ കുട്ടികൾ ട്രെയിനിംഗിനിടെ ഫുട്ബോൾ ഹെഡ് ചെയ്യുന്നത് നിരോധിച്ചു. തീരുമാനം ഡിമൻഷ്യയും ന്യൂറോളജിക്കൽ പ്രശ്നങ്ങളും വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ.

പ്രൈമറി സ്കൂൾ കുട്ടികൾ ട്രെയിനിംഗിനിടെ ഫുട്ബോൾ ഹെഡ് ചെയ്യുന്നത് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ ഫുട്ബോൾ അസോസിയേഷനുകൾ നിരോധിച്ചു. ഫുട്ബോൾ പ്രൊഫഷണലുകളിൽ ഡിമൻഷ്യയും ന്യൂറോളജിക്കൽ പ്രശ്നങ്ങളും വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ പ്രൈമറി സ്കൂൾ കുട്ടികൾക്കിടയിൽ ബോൾ ഹെഡ് ചെയ്യുന്നത് നേരത്തെ തന്നെ പൂർണമായും നിരോധിച്ചിരുന്നു. അണ്ടർ 12 മുതൽ അണ്ടർ 16 വരെയുള്ള കാറ്റഗറികളിലാണ് നിരോധനം നടപ്പാക്കുന്നത്. എന്നാൽ മത്സരങ്ങളിൽ ഹെഡിംഗിന് നിരോധനമില്ല.

ആവർത്തിച്ചുള്ള ഷോക്ക് ഹെഡ് ചെയ്യുമ്പോൾ തലയോട്ടിയ്ക്ക് ഏൽക്കുന്നതുമൂലം ബ്രെയിൻ ഇൻജുറിയും ക്രമേണ ഡിമൻഷ്യയ്ക്കും കാരണമാകുന്നുവെന്നും പഠനങ്ങളിൽ തെളിഞ്ഞിരുന്നു. മുൻ ഫുട്ബോൾ കളിക്കാർ സാധാരണക്കാരേക്കാൾ ഡിമൻഷ്യ വന്ന് മരിക്കാനുള്ള സാധ്യത മൂന്നര ഇരട്ടിയാണെന്ന് കണക്കാക്കുന്നു. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ ബ്രെയിൻ ഇൻജുറി ഗ്രൂപ്പ് നടത്തിയ റിസർച്ചിൽ ഫുട്ബോൾ കളിക്കാരിൽ അൽഷിമേഴ്സ് സാധ്യത അഞ്ചിരട്ടിയും മോട്ടോർ ന്യൂറോൺ രോഗത്തിന് നാലും പാർക്കിൻസണിന് രണ്ടും മടങ്ങ് സാധ്യത കൂടുതലാണ്.

UK Malayali Matrimony

 

Other News