Monday, 23 December 2024

അതിശൈത്യത്തില്‍ നിന്നും രക്ഷ നേടാന്‍ റെയിൽ പ്ളാറ്റ്ഫോമിൽ ഹോട്ട് സീറ്റ് തയ്യാര്‍. കൂടാതെ വൈഫൈയും ചാർജിംഗ് പോയിൻ്റുകളും

കോള്‍സ്ഡണ്‍ സൗത്ത് റെയിൽസ്‌റ്റേഷനിലെ ഹോട്ട് ബെഞ്ച് യാത്രക്കാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. അതിശൈത്യത്തില്‍ ഉന്മേഷത്തോടെ യാത്ര തുടരാന്‍ സഹായിച്ച ചൂടന്‍ ബെഞ്ചിനോട് നന്ദി പറയുകയാണ് ട്രെയിൻ യാത്രക്കാര്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രെയിന്‍ എത്തുന്നതിനായി കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് തണുത്തുറഞ്ഞ കാലാവസ്ഥയെ നേരിടാന്‍ ബ്രിട്ടീഷ് ഗ്യാസ് ഹീറ്റഡ് ബെഞ്ച് സ്ഥാപിച്ചത്. ഇരിക്കുന്നവര്‍ക്ക് ചൂട് പകരുന്ന ബെഞ്ചാണിത്. വൈഫൈ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ബെഞ്ച് സ്ഥാപിച്ചിരിക്കുന്നത്.

തണുപ്പിനെ പ്രതിരോധിക്കുന്നതിനൊടൊപ്പം ജോലിക്ക് പോകുന്നവര്‍ക്ക് ഏറ്റവും പുതിയ വാര്‍ത്തകള്‍, സോഷ്യല്‍ മീഡിയകള്‍ അല്ലെങ്കില്‍ ജോലിയിലേക്കുള്ള യാത്രയ്ക്ക് മുമ്പായി സംഗീതം ഉള്‍പ്പ്‌ടെ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. മൊബൈൽ ഡിവൈസുകൾ ചാര്‍ജ് ചെയ്യാന്‍ മറന്നവര്‍ക്ക് അതിനുള്ള സൗകര്യങ്ങളും ബെഞ്ചില്‍ ഉണ്ട്. അതി കഠിനമായ തണുപ്പില്‍ രാവിലെയും രാത്രിയുമുള്ള യാത്ര സുഗമമാക്കാനാണ് ചൂടാകുന്ന ബെഞ്ച് സ്ഥാപിച്ചതെന്ന് ബ്രിട്ടീഷ് ഗ്യാസ് മാനേജിംഗ് ഡയറക്ടര്‍ ഡേവ് കിര്‍വാന്‍ പറഞ്ഞു. വണ്‍പോളിലൂടെ നടത്തിയ ബ്രിട്ടീഷ് ഗ്യാസ് പഠനത്തില്‍ രാജ്യത്തിന്റെ പകുതിയിലധികം പേരും തങ്ങളുടെ യാത്രാമാര്‍ഗ്ഗം തങ്ങളുടെ പ്രഭാത ദിനചര്യയുടെ ഏറ്റവും മോശം ഭാഗമാണെന്ന് കരുതുന്നുവെന്നും ഡേവ് കിര്‍വാന്‍ അഭിപ്രായപ്പെട്ടു.

അടുത്ത ശൈത്യകാലത്ത് മറ്റു ട്രെയിന്‍ സ്‌റ്റേഷനില്‍ ഇത്തരത്തിലുള്ള ബെഞ്ച് സ്ഥാപിക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കി. ബെഞ്ച് ഫെബ്രുവരി 24, 25 ദിവസങ്ങളില്‍ മാത്രമാണ് വാംസ്ഡണ്‍ സൗത്ത് (കോള്‍സ്ഡണ്‍ സൗത്ത്) ട്രെയിന്‍ സ്റ്റേഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബെഞ്ച് സ്ഥാപിച്ചത്.

UK MALAYALI MATRIMONY... FIND YOUR PERFECT PARTNER

 

Other News