Thursday, 19 September 2024

റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഐസ് ലാന്റിലെ കൊലയാളി തിമിംഗലം. യാത്ര ചെയ്തത് 5000 മൈലോളം.

ഐസ് ലാന്റില്‍ നിന്നുള്ള ഒരു കൊലയാളി തിമിംഗലം നടത്തിയ കടല്‍ യാത്ര റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ചു. ഐസ് ലാന്റില്‍ നിന്നും ബെയ്റൂട്ടിലേക്കുള്ള 5,000 മൈല്‍ യാത്രയിലൂടെയാണ് തിമിംഗലം റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. കൊലയാളി തിമിംഗലങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ പ്രവേശിക്കുന്നത് വളരെ അപൂര്‍വമാണ്. സമുദ്ര ശാസ്ത്രജ്ഞരെ വരെ ഈ കൊലയാളി തിമിംഗലം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

''റിപ്‌റ്റൈഡ്'' അല്ലെങ്കില്‍ എസ്എന്‍ 113 എന്നറിയപ്പെടുന്ന തിമിംഗലം പടിഞ്ഞാറന്‍ ഐസ്ലാന്‍ഡിലെ സ്‌നെഫെല്‍സ് പെനിന്‍സുലയുടെ ഭാഗത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. തിമിംഗലത്തിന്റെ സാന്നിധ്യം അവസാനമായി 2018 ജൂണില്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പ്രത്യക്ഷപ്പെട്ടത് ഡിസംബറില്‍ ഇറ്റലിയിലെ ജെനോവ തീരത്താണ്. ഐസ്ലാന്റ് ആസ്ഥാനമായുള്ള സംരക്ഷണ സംഘടനയായ ഓര്‍ക്ക ഗാര്‍ഡിയന്‍സിന്റെ തലവന്‍ മാരി-തെറസ് മ്രുസ്സോക്ക് അതിനെ തിരിച്ചറിഞ്ഞു. ഡോര്‍സല്‍ ഫിനിലും തലയിലുമുള്ള അടയാളങ്ങളായിരുന്നു തിമിംഗലത്തെ തിരിച്ചറിയാന്‍ അവരെ സഹായിച്ചത്.

ഒരു കൊലയാളി തിമിംഗലം ഇന്നുവരെ സഞ്ചരിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ ദൂരമാണിത്. 8,000 കിലോമീറ്ററിലധികം അവിശ്വസനീയമാണെന്ന് ഓര്‍ക്ക ഗാര്‍ഡിയന്‍സ് അഭിപ്രായപ്പെട്ടു. എന്നാല്‍, തിമിംഗലത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സംഘടനയ്ക്ക് ഇപ്പോള്‍ ആശങ്കയുണ്ട്. മെഡിറ്ററേനിയന്‍ പ്രദേശത്ത് വെച്ച് അതിന് വിജയകരമായി ഭക്ഷണം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ വെള്ളത്തില്‍ കൊലയാളി തിമിംഗലത്തെ കാണുന്നത് അസാധാരണമാണെന്ന് വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്.

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

Other News