Thursday, 23 January 2025

ലണ്ടനിലെ ഫോറിൻ ഡിപ്ളോമാറ്റുകൾ ട്രാഫിക് കൺജെഷൻ ചാർജ് അടയ്ക്കാറേയില്ല. ലഭിക്കാനുള്ളത് 116 മില്യൺ പൗണ്ട്.

ലണ്ടനിലെ ഫോറിൻ ഡിപ്ളോമാറ്റുകൾ ട്രാഫിക് കൺജെഷൻ ചാർജ് അടയ്ക്കാൻ വിമുഖത കാണിക്കുന്നു. ഇവരിൽ നിന്ന് ലഭിക്കാനുള്ളത് 116 മില്യൺ പൗണ്ടാണ്. യുഎസ് എംബസി ഈയിനത്തിൽ 12.5 മില്യൺ പൗണ്ട് അടയ്ക്കാനുണ്ട്. ജപ്പാൻ ഡിപ്ളോമാറ്റുകൾ 8.5 മില്യൺ പൗണ്ട് നല്കാനുണ്ട്. പാർക്കിംഗ് ഫൈൻ ഇനത്തിൽ 200,000 പൗണ്ടാണ് ലഭിക്കാനുള്ളത്. ഇതിൽ 47,000 പൗണ്ട് നൈജീരിയൻ എംബസിയാണ് നല്കേണ്ടത്.

സെൻട്രൽ ലണ്ടനിൽ ഉപയോഗിക്കപ്പെടുന്ന വാഹനങ്ങൾക്കാണ് കൺജെഷൻ ചാർജ് നല്കേണ്ടത്. ഇതിലൂടെ സ്വരൂപിക്കുന്ന തുക പബ്ളിക് ട്രാൻസ്പോർട്ടിൻ്റെ വികസനത്തിനായാണ് ഉപയോഗിക്കുന്നത്. 2003 നും 2018 ഇടയ്ക്കുള്ള സമയത്ത് പിരിഞ്ഞുകിട്ടാനുള്ള തുകയാണ് 116 മില്യൺ പൗണ്ട്. കൺജെഷനൻ ചാർജ് ഒരു ടാക്സ് ആണെന്നും ആയതിനാൽ ഡിപ്ളോമാറ്റുകൾക്ക് അത് ബാധകമല്ലെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു.

കൺജെഷൻ ചാർജ് അടയ്ക്കുവാൻ അഭ്യർത്ഥിച്ച് ട്രാൻസ്പോർട്ട് സെക്രട്ടറി ഡോമനിക് റാബ് എംബസികൾക്ക് കത്ത് നല്കിയിരുന്നു. എന്നാൽ വിയന്നാ കൺവൻഷൻ അനുസരിച്ച് ഡിപ്ളോമാറ്റുകൾ ഇത് നല്കേണ്ടതില്ലെന്ന് മിക്ക എംബസികളും പ്രതികരിച്ചു.

UK MALAYALI MATRIMONY... FIND YOUR PERFECT PARTNER

 

Other News