കൊറോണ വൈറസ് ഭീതിയിൽ മിഡിൽസ്ബറോയിലും ചെഷയറിലും രണ്ടു സ്കൂളുകൾ അടച്ചു. നോർത്ത് ഇറ്റലിയിൽ നിന്ന് മടങ്ങി വന്നവരോട് രണ്ടാഴ്ച ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചു.
നോർത്ത് ഇറ്റലിയിൽ നിന്ന് ഹോളിഡേയ്ക്ക് ശേഷം മടങ്ങി വന്നവരോട് രണ്ടാഴ്ച ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചു. സ്കീയിംഗ് ട്രിപ്പിന് കുട്ടികളിൽ പോയ രണ്ടു സ്കൂളുകൾ അടച്ചു. പൂർണമായ ക്ലീനിംഗ് നടത്തിയതിനുശേഷമേ സ്കൂൾ തുറക്കുകയുള്ളു. പിസാ ടൗൺ ഏരിയയിൽ സന്ദർശനം നടത്തിയവരും ലോക്ക് ഡൗൺ ചെയ്തിരിക്കുന്ന 11 ഇറ്റാലിയൻ ടൗണുകൾ പോയവരും രണ്ടാഴ്ചത്തേയ്ക്ക് ഐസൊലേഷനിൽ കഴിയണം.
ഇറ്റലിയിൽ വൈറസ് ബാധ ധൃതഗതിയിൽ വ്യാപിച്ചിട്ടും ബ്രിട്ടൺ യാത്രക്കാർക്ക് കാര്യമായ മുന്നറിയിപ്പ് നല്കിയില്ല എന്ന് വിമർശനമുയർന്നു കഴിഞ്ഞു. മിഡിൽസ്ബറോയിലെ ട്രിനിറ്റി കാത്തോലിക് കോളജിൽ ഏതാനും സ്റ്റുഡൻറ്സിന് ചെറിയ തോതിലുള്ള ഫ്ളു ലക്ഷണങ്ങൾ കണ്ടിരുന്നു. ഇറ്റലിയിലെ ബോർമിയോയിൽ നിന്ന് 29 കുട്ടികളും 5 സ്റ്റാഫും സ്കീയിംഗ് ട്രിപ്പിനു ശേഷം മടങ്ങിയെത്തിയ ചെഷയറിലെ ക്രാൻസ് ലി സ്കൂളും അടച്ചു.