Monday, 23 December 2024

ദിവസേന രണ്ടു കപ്പ് പാൽ കുടിയ്ക്കുന്നത് ബ്രെസ്റ്റ് ക്യാൻസറിനുള്ള സാധ്യത 80 ശതമാനം കൂട്ടുമെന്ന് മുന്നറിയിപ്പ്.

ദിവസേന രണ്ടു കപ്പ് പാൽ കുടിയ്ക്കുന്നത് ബ്രെസ്റ്റ് ക്യാൻസറിനുള്ള സാധ്യത 80 ശതമാനം കൂട്ടുമെന്ന് റിസർച്ചർമാർ മുന്നറിയിപ്പ് നല്കി. പശുവിൻ പാലിൽ ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുള്ളതിനാൽ ധാരാളം പാൽ കുടിക്കുന്നത് നല്ലതാണെന്ന് എൻഎച്ച്എസ് പറയുന്നത്. ദിവസേന മൂന്ന് കപ്പ് പാൽ വരെ കുടിക്കാമെന്നാണ് യുഎസിലെ ഡയറ്ററി ഗൈഡ് ലൈൻ. റിസർച്ചർമാർ 53,000 സ്ത്രീകളിൽ പഠനം നടത്തുകയും എട്ടുവർഷത്തിലധികം നടത്തിയ നിരീക്ഷണത്തിൽ കുറഞ്ഞയളവിൽ പാൽ സ്ഥിരമായി കുടിച്ചവർക്കുപോലും ബ്രെസ്റ്റ് ക്യാൻസർ സാധ്യത വളരെ കൂടുതലായി കാണപ്പെട്ടു.

ദിവസം ഒരു കപ്പ് പാൽ കുടിച്ചാൽ ബ്രെസ്റ്റ് ക്യാൻസർ റിസ്ക് 50 ശതമാനം വർദ്ധിക്കുമെന്ന് റിസർച്ചർമാർ പറയുന്നു. എന്നാൽ മൂന്ന് കപ്പായാൽ 30 ശതമാനം അധിക റിസ്കിലേയ്ക്ക് കാര്യങ്ങൾ എത്തിക്കാം. പശുവിൻ പാലിൽ ഉള്ള ഏതെങ്കിലും ഹോർമോൺ ആകാം ക്യാൻസറിന് കാരണമാകുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് ഇതിലെ ഇൻസുലിൻ ഫാക്ടറുകൾ റിസ്ക് വർദ്ധിപ്പിക്കുന്നതായ അനുമാനവും ഉണ്ടായിരുന്നു. ഫാറ്റ് നീക്കം ചെയ്ത പാലും ക്യാൻസറിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തിയത്. എന്നാൽ ഡയറി ഫ്രീ ഉൽപന്നങ്ങൾ ക്യാൻസറുണ്ടാക്കാനുള്ള യാതൊരു സാധ്യതയും കാണിക്കുന്നില്ല.

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

 

Other News