Monday, 23 December 2024

ഫ്ളുവിൻ്റെ ലക്ഷണങ്ങൾ ഉള്ളവർക്കും കൊറോണാ വൈറസ് ടെസ്റ്റ് നടത്താൻ 11 ഹോസ്പിറ്റലുകളിലും 100 ജിപികളിലും സൗകര്യം. വ്യാപനം നിയന്ത്രിക്കാൻ എമർജൻസി പ്ളാൻ ഒരുങ്ങുന്നു.

കൊറോണ വൈറസ് ചൈനയ്ക്ക് പുറത്തും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ബ്രിട്ടണിൽ അതിൻ്റെ വ്യാപനം നിയന്ത്രിക്കാൻ എമർജൻസി പ്ളാനുകൾ നടപ്പാക്കാൻ ഗവൺമെൻ്റ് തയ്യാറെടുക്കുന്നു. ഇതിൻ്റെ ഭാഗമായി ഫ്ളുവിൻ്റെ ലക്ഷണങ്ങൾ ഉള്ളവർക്കും കൊറോണാ വൈറസ് ടെസ്റ്റ് നടത്താൻ 11 ഹോസ്പിറ്റലുകളിലും 100 ജിപികളിലും സൗകര്യമൊരുക്കുന്നുണ്ട്. ഇതുവരെയും കൊറോണ ഇൻഫെക്ഷൻ്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നവർക്കും കൊറോണ ബാധയുള്ള പ്രദേശങ്ങളിൽ നിന്ന് യുകെയിൽ തിരിച്ചെത്തിയവർക്കും മാത്രമാണ് ടെസ്റ്റ് നടത്തിയിരുന്നത്.

കൊറോണ വൈറസിൻ്റെ വ്യാപനം നടക്കുന്നുണ്ടോ എന്നറിയാനുള്ള മാർഗമായിട്ടാണ് വ്യാപകമായ ടെസ്റ്റിംഗ് റിസൽട്ടുകൾ ഉപയോഗിക്കുക. ഇറ്റലിയിലേയ്ക്ക് സ്കൂൾ ട്രിപ്പുകൾ പോയി മടങ്ങിയെത്തിയ കുട്ടികളുള്ള സ്കൂളുകൾ മിക്കതും അടയ്ക്കുകയും കുട്ടികളെ വീടുകളിലേയ്ക്ക് മടക്കി അയയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് കൊറോണ വൈറസ് ടെസ്റ്റിംഗ് ഊർജിതപ്പെടുത്തിയത്. ചുമ, പനി, ശ്വാസതടസം എന്നിവ ഉള്ളവർക്ക് ജിപികൾ ഇനി മുതൽ കൊറോണ വൈറസ് ടെസ്റ്റ് നിർദേശിക്കാൻ സാധ്യതയുണ്ട്. 
 

Other News