Tuesday, 03 December 2024

യുകെയുടെ 5G നെറ്റ്‌വർക്ക് റേഡിയേഷൻ സുരക്ഷാ പരിധിക്കുള്ളിൽ എന്ന് ഓഫ്‌കോം പരിശോധനാ ഫലം.

യുകെയുടെ 5G നെറ്റ്‌വർക്ക് ഓഫ്കോം നടത്തിയ ആദ്യത്തെ പരിശോധനകളിൽ റേഡിയേഷൻ സുരക്ഷിത പരിധിക്കുള്ളിൽ ആണെന്ന് കണ്ടെത്തി. ഇതോടൊപ്പം ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡിന്റെ കരുത്തും കണക്കാക്കുകയുണ്ടായി. ദീർഘ കാലാടിസ്ഥാനത്തിൽ തുടർന്നും ഇഎംഎഫ് പ്രസരണത്തിന്റെ വ്യാപ്തിയെ കുറിച്ച് നിരീക്ഷിക്കുമെന്നും ഓഫ്‌കോം അറിയിച്ചു. യുകെയിലെ പത്തു നഗരങ്ങളിലെ 16 സ്ഥലങ്ങളിലാണ്‌ 5G മൊബൈൽ ബേസ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഇന്റർനാഷണൽ കമ്മീഷൻ ഓൺ നോൺ-അയോണൈസിംഗ് റേഡിയേഷൻ പ്രൊട്ടക്ഷൻ (ICNIRP) ആണ് ഈ സുരക്ഷാ പരിധി നിശ്ചയിച്ചിരിക്കുന്നത്. അൾട്രാഫാസ്റ്റ് സ്പീഡിൽ ഇൻറർനെറ്റ് ലഭ്യമാക്കുന്ന 5G നെറ്റ് വർക്ക് വ്യാപകമാകുന്നതിനു മുൻപ് തന്നെ 5G യെ സംബന്ധിച്ച് പലതരം അഭ്യൂഹങ്ങളും ആശങ്കകളും പ്രചരണങ്ങളും ശക്തമായിരുന്നു. അതിൽ പ്രധാനമാണ് 5G നെറ്റ് വർക്കിലെ റേഡിയേഷൻ ക്യാൻസറിന് കാരണമാവും എന്നത്.

റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ മൂലം അർബുദം ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത് വെജിറ്റബിൾ പിക്കിൾ, ടാൽക്കം പൊടി എന്നിവയുടെ ഉപയോഗം മൂലം അർബുദം ഉണ്ടാകാനുള്ള സാധ്യതയ്‌ക്ക്‌ സമാനമാണ്.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

 

 

Other News