Monday, 23 December 2024

പ്രശസ്ത ടെന്നീസ് താരം മരിയ ഷറപ്പോവ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു.

മരിയ ഷറപ്പോവ ടെന്നീസിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അഞ്ചു തവണ ഗ്രാൻഡ് സ്ളാം നേടിയിട്ടുള്ള ഷറപ്പോവ ഷോൾഡർ ഇൻജുറി തന്നെ അലട്ടുന്നതായും ആയതിനാൽ കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് നിർബന്ധിതയാവുകയാണെന്നും വോഗ് ആൻഡ് വാനിറ്റി ഫെയറിലെ ആർട്ടിക്കിളിൽ കുറിച്ചു. റഷ്യക്കാരിയായ മരിയ ഷറപ്പോവ 2004 ൽ തൻ്റെ പതിനേഴാം വയസിൽ വിംബിൾഡൺ സ്വന്തമാക്കിയാണ് അവിസ്മരണീയമായ കരിയറിന് തുടക്കമിട്ടത്.

2012 ൽ ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയ മരിയ ഷറപ്പോവ ഇക്കാലയളവിൽ പ്രധാന ഗ്രാൻഡ് സ്ളാമുകൾ എല്ലാം നേടിയിരുന്നു. ഇതിനിടയിൽ മെൻഡോണിയം ഉപയോഗിച്ചതിൻ്റെ പേരിൽ 15 മാസത്തെ സ്പോർട്സ് ബാൻ മരിയ ഷറപ്പോവയ്ക്ക് നേരിടേണ്ടി വന്നു. 2017ൽ കരിയറിലേയ്ക്ക് തിരിച്ചു വന്നെങ്കിലും നല്ല ഫോമിലെത്താൻ പരിക്കുകൾ ഷറപ്പോവയ്ക്ക് തടസമായി. വേൾഡ് റാങ്കിംഗിൽ സ്ഥാനം 373 ൽ എത്തുകയും ചെയ്തു. കോർട്ടിൽ മത്സരത്തിനിറങ്ങുന്നതിന് 30 മിനിട്ട് മുമ്പ് ഷോൾഡർ മരവിപ്പിക്കേണ്ട സ്ഥിതിയാണുള്ളതെന്നും ഈയവസ്ഥയിൽ മുന്നോട്ട് പോകാനാവില്ലെന്നും ടെന്നീസ് കരിയർ നന്നായി ആസ്വദിച്ചെന്നും 32 കാരിയായ മരിയ ഷറപ്പോവ ആർട്ടിക്കിളിൽ പറയുന്നു.

 

UK MALAYALAI MATRIMONY.... FOR FINDING PERFECT PARTNERS

 

Other News