Wednesday, 22 January 2025

ലണ്ടൻ കനാരി വാർഫ് ഓഫീസ് ബ്ളോക്കിലെ 300 സ്റ്റാഫിനോട് കൊറോണ ഇൻഫെക്ഷൻ ഭീതി മൂലം വീട്ടിലിരുന്ന് ജോലി ചെയ്യാൻ ചെവ്റോൺ കമ്പനി നിർദ്ദേശം.

ലണ്ടൻ കനാരി വാർഫിലുള്ള ഓഫീസ് ബ്ളോക്കിലെ 300 സ്റ്റാഫിനോട് കൊറോണ ഇൻഫെക്ഷൻ ഭീതി മൂലം വീട്ടിലിരുന്ന് ജോലി ചെയ്യാൻ ചെവ്റോൺ കമ്പനി നിർദ്ദേശം നല്കി. ഈ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരാൾ കൊറോണ ബാധിത പ്രദേശം സന്ദർശിച്ചതിനു ശേഷം തിരിച്ചെത്തുകയും സമാനമായ രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്തതിനെ തുടർന്നാണ് കമ്പനി ഓഫീസ് താത്ക്കാലികമായി അടയ്ക്കാൻ തീരുമാനമെടുത്തത്.

ട്രേഡർമാർ, എക്സ്പ്ളോറേഷൻ ആൻഡ് റിഫൈനിംഗ് സ്റ്റാഫ് എന്നീ വിഭാഗങ്ങളിലെ സ്റ്റാഫിനോട് കൊറോണ ഇൻഫെക്ഷൻ സംശയിക്കപ്പെട്ട വ്യക്തിയുടെ ടെസ്റ്റ് റിസൽട്ട് വരുന്നതുവരെ വീടുകളിൽ നിന്ന് ഓൺലൈനിൽ ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇൻറർനാഷണൽ, ലോക്കൽ ഹെൽത്ത് അതോറിറ്റികളുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ എടുക്കുമെന്നും ചെവ്റോൺ കമ്പനി മാനേജ്മെൻ്റ് അറിയിച്ചു.

FOCUS FINSURE LTD.... MORTGAGES AND INSURANCE SERVICES

 

Other News