Friday, 10 January 2025

പോപ്പ് ഫ്രാൻസിസ് ശാരീരികാസ്വസ്ഥത മൂലം ഇന്നത്തെ വി. കുർബാനയിൽ പങ്കെടുത്തില്ല. വിശ്രമം അനിവാര്യമായതിനാൽ തത്ക്കാലം വത്തിക്കാനിൽ തുടരും.

ഇന്ന് രാവിലെ റോമിലെ സെൻ്റ് ലാറ്റെറൻ ബസലിക്കയിൽ നടന്ന പ്രഭാത വി. കുർബാനയിൽ പോപ്പ് ഫ്രാൻസിസ് ശാരീരികാസ്വസ്ഥത മൂലം പങ്കെടുത്തില്ല. വിശ്രമം അനിവാര്യമായതിനാൽ തത്ക്കാലം വത്തിക്കാനിൽ തുടരുമെന്ന് പോപ്പിൻ്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. 83 കാരനായ പോപ്പ് ഫ്രാൻസിസിന് എന്താണ് അസുഖമെന്ന് വത്തിക്കാൻ വിശദീകരണം നല്കിയില്ല. വിഭൂതിത്തിരുനാൾ ആചരിച്ച ബുധനാഴ്ച കുർബാന മധ്യേ പോപ്പ് ഫ്ളുവിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

പോപ്പ് ഇന്ന് രാവിലെ കുർബാനയിൽ പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിൻ്റെ സന്ദേശം കാർഡിനൽ ആഞ്ചലോ ഡി ഡൊനറ്റിസ് വായിച്ചു. വത്തിക്കാനിൽ തന്നെ കാണാനെത്തിയ വിശ്വാസികൾക്ക് ഷേക്ക് ഹാൻഡ് നല്കുകയും ഒരു കുരുന്നിന് ചുംബനം നല്കുകയും ചെയ്ത പോപ്പ് കൊറോണ വൈറസ് ബാധിതർക്ക് ഐക്യദാർഡ്യം അറിയിച്ചിരുന്നു. കൊറോണ വൈറസ് ഇൻഫെക്ഷൻ്റെ പശ്ചാത്തലത്തിൽ സഹകാർമ്മികർ അദ്ദേഹത്തിൻ്റെ മോതിരം ചുംബിക്കുന്നത് ഒഴിവാക്കിയിരിക്കുകയാണ്. സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ എത്തിയ 12,000 ത്തോളം പേരിൽ മിക്കവരും ഫേസ് മാസ്ക് ധരിച്ചിരുന്നു.
 

Other News