Tuesday, 03 December 2024

ലഘുഭക്ഷണം കഴിച്ച ശേഷം പേപ്പർ ബാഗ് സ്ട്രീറ്റിൽ ഉപേക്ഷിച്ച ഗ്രെഗ്സ് കസ്റ്റമറിന് 11 വർഷത്തിന് ശേഷം 175 പൗണ്ട് പിഴ ഈടാക്കാൻ കോടതി നോട്ടീസ്.

ലഘുഭക്ഷണം കഴിച്ച ശേഷം പേപ്പർ ബാഗ് സ്ട്രീറ്റിൽ ഉപേക്ഷിച്ച ഗ്രെഗ്സ് കസ്റ്റമറിന് 11 വർഷത്തിന് ശേഷം 175 പൗണ്ട് പിഴ ഈടാക്കാൻ കോടതി നോട്ടീസ് അയച്ചു. മാഞ്ചസ്റ്ററിലെ ബ്രിഡ്ജ് വാട്ടർ പ്ലേസിന് സമീപം ബാഗ് തറയിൽ ഇട്ടതിനാണ് സ്റ്റോക്ക്പോർട്ടിൽ നിന്നുള്ള ഗ്രേസ് ഫിർത്തിനോട് 2009 ആഗസ്റ്റിൽ പിഴ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഫിർത്തിന്റെ അഭാവത്തിലായിരുന്നു കോടതി വിധി നടന്നത്. വീണ്ടും കഴിഞ്ഞ ഡിസംബറിൽ 180 പൗണ്ട് ചെലവിനും 15 പൗണ്ട് വിക്ടിം സർചാർജും നൽകാനും ഉത്തരവിട്ടതിനെ തുടർന്ന്, യഥാർത്ഥ പ്രോസിക്യൂഷനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും അതിനെക്കുറിച്ചുള്ള കത്തുകൾ തെറ്റായ വിലാസത്തിലേക്കാണ് അയച്ചതെന്നും ഫിർത്ത്‌ കോടതിയെ അറിയിച്ചു.

ചരിത്രപരമായ ഇൗ കടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ലഭിച്ച നോട്ടീസിലാണ് ശിക്ഷയെക്കുറിച്ച് ആദ്യമായി താൻ അറിഞ്ഞതെന്ന് സ്റ്റോക്ക്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ മിസ് ഫിർത്ത് പറഞ്ഞു. ശിക്ഷയെക്കുറിച്ച് താൻ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് കോടതിയിൽ ഡിക്ളറേഷനും നല്കി.

മജിസ്‌ട്രേട്ട് വിദ്യാർത്ഥിയുടെ അപേക്ഷ അംഗീകരിക്കുകയും നടപടികളിലുടനീളം സത്യസന്ധയായി പെരുമാറിയതിന് അവരെ പ്രശംസിക്കുകയും ചെയ്തു. മുൻപ് വിധിച്ച 180 പൗണ്ട് പിഴ റദ്ദാക്കുകയും, പകരം നാൽപ്പത് പൗണ്ട് പിഴയും വിക്ടിം സർചാർജ് പതിനഞ്ച് പൗണ്ടും ആക്കി കുറയ്ക്കുകയും ചെയ്തു.

Other News