Wednesday, 22 January 2025

ഗ്രേറ്റ റ്റൂൻബർഗ് പങ്കെടുക്കുന്ന ഇന്നത്തെ ബ്രിസ്റ്റോൾ ക്ലൈമേറ്റ് ചെയ്ഞ്ച് റാലിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കും. സുരക്ഷയിൽ ആശങ്കയോടെ പോലീസ്.

ലോക പ്രശസ്ത ആക്ടിവിസ്റ്റ് ഗ്രേറ്റ റ്റൂൻബർഗ് പങ്കെടുക്കുന്ന ഇന്നത്തെ ബ്രിസ്റ്റോൾ ക്ലൈമറ്റ് റാലിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ - പ്രൈമറി സ്കൂൾ കുട്ടികളും, വൈകല്യമുള്ളവരും വരെ - എത്തിച്ചേരുമെന്ന് റിപ്പോർട്ടുകൾ. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള  പ്രതിഷേധ റാലിയ്ക്കു വേണ്ട സുരക്ഷാ മുൻകരുതലുകൾ പര്യാപ്തമല്ലെന്ന ആശങ്ക പോലീസ് പങ്കുവെച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കാൻ സാധ്യതയുള്ള റാലിയിൽ വലിയ തിക്കും തിരക്കുമുണ്ടാകാനും കുട്ടികൾക്ക് അപകടമുണ്ടാകാനും സാധ്യതയുണ്ടെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബ്രിസ്റ്റോളിലേക്ക്‌ പോകുന്നതിനായി ആയിരത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോച്ച് കമ്പനിയായ എസ്എൻ‌എപി വക്താവ് പറയുന്നു. ലണ്ടൻ, ബർമിംഗ്ഹാം, കാർഡിഫ് എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് യുവജനങ്ങളും ഇന്ന് വെള്ളിയാഴ്ച സിറ്റി സെന്ററിൽ നടക്കുന്ന യൂത്ത് സ്ട്രൈക്ക് 4 ക്ലൈമറ്റ് റാലിയിൽ പങ്കെടുക്കും. ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെയും എവോൺ, സോമർസെറ്റ് പോലീസിന്റെയും സംയുക്ത പ്രസ്താവനയിൽ, ഈ ഇവന്റ് എത്ര വലുതായിരിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ല എന്നും പൊതുഗതാഗതത്തിന് തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

FOCUS FISURE LTD... FOR MORTGAGE AND INSURANCE SERVICES

 

Other News