Saturday, 11 January 2025

യുകെയിൽ മൂന്ന് കൊറോണ വൈറസ് കേസ് കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ ടെസ്റ്റ് നടത്തിയത് 7,000 ലേറെ പേർക്ക്.

യുകെയിൽ മൂന്ന് കൊറോണ വൈറസ് കേസ് കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ നോർത്തേൺ അയർലണ്ടിലെ ആദ്യ കേസും ഉൾപ്പെടുന്നു. പുതിയ ഇൻഫെക്ഷൻ ബാധിച്ചവർ എല്ലാവരും നോർത്തേൺ ഇറ്റലിയിലോ ടെനറിഫിലോ സന്ദർശനം നടത്തിയ ശേഷം മടങ്ങി വന്നവരാണ്. ഇന്നലെ 7,000 ലേറെ പേർക്ക് കോവിഡ് - 19 ടെസ്റ്റ് നടത്തി. യുകെയിൽ ചികിത്സയിലായിരുന്ന 8 പേർ രോഗവിമുക്തരായെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചിരുന്നു.

മിഡ് ടേം ഹോളിഡേയ്ക്ക് യുകെയിൽ നിന്നുള്ള കുട്ടികൾ ഇറ്റലിയിൽ ഹോളിഡേയ്ക്ക് ശേഷം മടങ്ങിയെത്തിയതിനെ തുടർന്ന് പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. യുകെയിൽ കൊറോണ വൈറസ് ഇൻഫെക്ഷൻ വ്യാപനത്തിൻ്റെ തോത് ഗവൺമെൻ്റ് നിരന്തരമായി നിരീക്ഷിച്ചു വരികയാണ്. യുകെയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ഫ്ളൈറ്റ് സർവീസുകൾ നിർത്തിവയ്ക്കാൻ യാതൊരു നിർദ്ദേവും ഉയർന്നിട്ടില്ലെന്ന് ഗവൺമെൻ്റ് വ്യക്തമാക്കി.
 

Other News